Uncategorized

ജില്ലാ ക്രിക്കറ്റ് ലീഗ് ഡി – ഡിവിഷൻ ഗ്രീൻസ്റ്റാർ ചെങ്കള ചാമ്പ്യൻസ്

കാസറഗോഡ്  (www.k-onenews.in) :

മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്നുവരുന്ന ജില്ലാ ക്രിക്കറ്റ് ഡി ഡിവിഷൻ ചാമ്പ്യൻഷിപ്പിലെ ആവേശകരമായ ഫൈനൽ മത്സരത്തിൽ ജുനൈദിന്റെ തകർപ്പൻ ആൾറൗണ്ടർ മികവിൽ ഗ്രീൻസ്റ്റാർ ചെങ്കള തെരുവത്ത് സ്പോർട്ടിങ്ങ് ക്ലബ്ബ് സി യെ 8 വിക്കറ്റിനു പരാജയപ്പെടുത്തി
ഡി – ഡിവിഷൻ  ചാമ്പ്യന്മാരായി.
ആദ്യം ബാറ്റു ചെയ്ത തെരുവത്ത് സ്പോർട്ടിങ്ങ് സി 24 ഓവറിൽ 107 റൺസെടുക്കുമ്പോൾ എല്ലാവിക്കറ്റുകളും നഷ്ടമായി.എന്നാൽ മറുപടിബാറ്റിംഗിനിറങ്ങിയ ഗ്രീൻസ്റ്റാർ ജുനൈദിന്റെയും ഹംസയുടെയും അവിസ്മരണീയ ഇന്നിംഗ്സിലൂടെ ചാമ്പ്യൻ പട്ടം കയ്യിലൊതുക്കി.തെരുവത്തിനുവേണ്ടി ഫത്താഹ് 33റൺസെടുത്ത ബാറ്റിങ്ങിൽ മികവു കാട്ടിയപ്പോൾ ഗ്രീൻസ്റ്ററിന്റെ ജുനൈദ് 4വിക്കറ്റും റോഷിൽ 3വിക്കറ്റും നേടി ബൗളിങ്ങിൽ മികവു കാട്ടി .ഗ്രീൻസ്റ്റാറിനു വേണ്ടി ഹംസ 46 റൺസും ജുനൈദ് പുറത്താകാതെ 31 റൺസും നേടി ടീമിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു.മാൻ ഓഫ് ദി ഫൈനലായും  ടൂർണമെന്റിലെ മികച്ച ബൗളറായും മാൻ ഓഫ് ദി സീരീസായും
ടൂര്ണമെന്റിലുടനീളം ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രീൻസ്റ്ററിൻറെ ജുനൈദ് തെരഞ്ഞെടുക്കപ്പെട്ടു.റെഡ് ഫ്ലവർസ് ഗ്രൂപ് ദുബൈ സ്പോൺസർ ചെയ്ത പ്ലയെർ ഓഫ് ദി ടൂര്ണമെന്റിനുള്ള ക്രിക്കറ്റ് ബാറ്റുംഗ്രീൻസ്റ്റാറിന്റെ  ജുനൈദിന് ലഭിച്ചു. ചാലക്കുന്നിന്റെ ഷഫീക്ക് (അപ്പി ) മികച്ച ബാറ്റ്‌സ്മാനായും തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഹാരിസ് ചൂരി ചാമ്പ്യഷിപ്പിലെ വിജയികൾക്കും റണ്ണർ അപ്പിനുമുള്ള ട്രോഫികൾ  സമ്മാനിച്ചു . ചടങ്ങിൽ  ടിഎച് മുഹമ്മദ് നൗഫൽ, ഷുക്കൂർ ചെർക്കളം. കെ.എം.
അബ്ദുൾറഹിമാൻ, എൻ.എം.സലീം, ബി.കെ.ഖാദർ, ലത്തീഫ് പെർവാഡ്, സലാം ചെർക്കള, അഫ്സൽ തെരുവത്ത്, അസീസ് പെരുമ്പള, ഫൈസൽ ചേരൂർ, അസീസ് ആലംപാടി ഹമീദ് പടുവടുക്കം, രഞ്ജിത് കാഞ്ഞങ്ങാട്, കാസിം, കാഞ്ഞങ്ങാട്, സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.

Previous ArticleNext Article