Uncategorized, കേരളം, പുതിയ വാർത്തകൾ, പ്രവാസി

നാടിന്റെ ഐക്യത്തിനെയും സമാധാനത്തിനനെയും ഊട്ടി ഉറപ്പിച്ച് “ഹിദായത്ത് നഗർ മീറ്റ് 2017 “

(www.k-onenews.in)

കാസറഗോഡ് ഹിദായത്ത് നഗർ സ്വദേശികൾ
മാറുന്ന ലോകത്ത് മറക്കാൻ പറ്റാത്ത സുഹൃത്ബന്ധം എന്ന ആശയത്തിലൂന്നി ,ഒരു പാട് വർഷത്തെ സ്വപ്ന സാക്ഷാത്കാരമായി ”ഹിദായത്ത് നഗർ മീറ്റ് 2017” യു എ ഇ യുടെ മണ്ണിൽ പുലർന്നു ,നാടിന്റെ ഐക്യത്തിനും ,സമാദാനത്തിനും സാഹോദര്യബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും നാടിനെ സ്നേഹിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ പ്രയത്നത്തിന്റെ സഫലീകരണമായി ഒരിക്കലും മറക്കാൻ പറ്റാത്ത വിധം തങ്കലിപികളാൽ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട ഒരു കൂട്ടായ്മയായി” ഹിദായത്ത് നഗർ മീറ്റ് 2017 ”മാറി . 01 .01 2017 ന് സെബീൽ പാർക്ക് അക്ഷരാർത്ഥത്തിൽ ഒരു മിനി ഹിദായത്ത് നാഗരായിത്തീർന്നു .
എം .എം ഹമീദിന്റെ ഭക്തിനിർഭരമായ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഖിറാഅത്ത് പാരായണം ശമ്മാസ് അബുദാബി നിർവഹിച്ചു. ഈ മഹത് പരിപാടിക്ക് വേണ്ടി വേദിയൊരുക്കി ഇതിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച പി .എ ഹനീഫ് ,എം. ഐ ജാഫർ സാദിഖ് ,പി .എ ഹമീദ് ,ഫസ്‌ലു പൊവ്വൽ ,ബി മുഹമ്മദ് ഷെരീഫ് ,ബഷീർ മളങ്കള ,എന്നിവരെ യോഗം പ്രത്യേകം അനുമോദിച്ചു .
പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള നാട്ടുകാരുടെ പങ്ക് നിസ്തുലമായിരുന്നു . എല്ലാവര്ക്കും സംവദിക്കാനുള്ള തുറന്ന ചർച്ച വേദിയും ഇതിന് മാറ്റുകൂട്ടി കുട്ടികൾക്കുള്ള കലാ പരിപാടി ,പ്രവാസികൾക്കുള്ള കായിക പരിപാടി എന്നിവ വേദിയിൽ അരങ്ങേറി .
ബി .മുഹമ്മദ് ഷെരീഫ് മീറ്റിന്റെ നയം വ്യക്തമാക്കി കൊണ്ട് യോഗത്തിന് സ്വാഗതമരുളി

Previous ArticleNext Article