Hot, പുതിയ വാർത്തകൾ, പ്രവാസി

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; അനധികൃത താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാന്‍ അവസരം

സൗദി: (www.k-onenews.in) സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് പ്രഖ്യാപനം. രാജ്യത്ത് അനധികൃതമായി തങ്ങുന്ന എല്ലാ വിദേശികള്‍ക്കും ഇളവ് ബാധകമാണ്. ഞായറാഴ്ച മുതല്‍ ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പ് കാലാവധി. എന്നാല്‍ നിയമവിരുദ്ധ പിഴകള്‍ക്കും ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കും ഇളവ് ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കും പൊതുമാപ്പ് ബാധകമാണ്. അനധികൃത താമസക്കാരെ കയറ്റിവിടുമ്പോള്‍ വിരലടയാളം എടുത്ത് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്ന നടപടി ഇക്കാലയളവില്‍ സ്വീകരിക്കില്ല. യാത്രാരേഖകളും ടിക്കറ്റും ഹാജരാക്കി, ലേബര്‍ ഓഫീസ് മുഖേന രേഖകള്‍ പൂര്‍ത്തീകരിച്ച് പാസ്പോര്‍ട്ട് ഓഫീസിനെ സമീപിച്ച് ഫൈനല്‍ എക്സിറ്റ് വാങ്ങിയാണ് അനധികൃതമായി തങ്ങുന്നവര്‍ രാജ്യം വിടേണ്ടത്.

പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമവിരുദ്ധരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 12 നുശേഷം അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനം.

Previous ArticleNext Article