Uncategorized

മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ കലോല്‍സവ വേദിയിലേക്ക്, കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ

കണ്ണൂര്‍: (www.k-onenews.in)  ഇന്നലെ രാത്രി വെട്ടേറ്റു മരിച്ച മുല്ലപ്രം ചോമന്റവിട എഴുത്താന്‍ സന്തോഷിന്റെ മൃതദേഹവുമായി ബി.ജെ.പി സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലേക്ക് നീങ്ങിയതോടെ കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ. ബി.ജെ.പി-ആര്‍.എസ്.എസ്  പ്രവര്‍ത്തകര്‍ കലോല്‍സവത്തിന്റെ പ്രധാന വേദിയ്ക്ക്്് മുന്നിലൂടെ മൃതദേഹം കൊണ്ടുപോകുന്നത് പോലീസ് തടഞ്ഞത് കല്ലേറിലും കണ്ണീര്‍വാതകം പ്രയോഗത്തിലും കലാശിച്ചു. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ മൃതദേഹവുമായി പഴയ ബസ് സ്റ്റാറ്റിന് മുന്നിലെ റോഡ് ഉപരോധിച്ചു. ഒടുവില്‍ ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ മൃതദേഹം കലോല്‍സവവേദിയുടെ മുന്നിലൂടെ കൊണ്ടുപോകാന്‍ പോലിസും ജില്ലാ ഭരണകൂടവും ഉപാധികളോടെ അനുമതി നല്‍കി.

ഉപരോധത്തിനിടെ കലോത്സവ വേദിയിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ പോലും ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതും സംഘര്‍ാവസ്ഥയുണ്ടാക്കി. പഴയ ബസ് സ്റ്റാന്‍ഡില്‍ പൊതുദര്‍ശനത്തിന് വെക്കാനെന്ന് പേരില്‍ ആരംഭിച്ച പ്രതിഷേധപ്രകടനം കലോത്സവവേദിയിലേക്ക് നീങ്ങിയതോടെ പോലീസ് തടയുകയായിരുന്നു.
അതിനിടെ കൊലപാതകത്തിന്റെ പേരില്‍ ബിജെപി ജില്ലയില്‍ ആചരിക്കുന്ന ഹര്‍ത്താലില്‍ വ്യാപകമായ അക്രമമുണ്ടായെന്നാണ് റിപോര്‍ട്ടുകള്‍. പലയിടത്തും കല്ലേറും ബോംബേറുമുണ്ടായി. തളിപ്പറമ്പില്‍ സി.ഐ.ടി.യു ഓഫീസിനു നേരെയും ആക്രമണമുണ്ടായി.

Previous ArticleNext Article