പ്രവാസി

പൗര സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കം ചെറുക്കണം : സോഷ്യൽ ഫോറം 

തായിഫ് : (www.k-onenews.in) ഇന്ത്യൻ ഭരണഘടനാ ഉറപ്പു നൽകുന്ന പൗര സ്വാതന്ത്ര്യം ഹനിക്കാനുള്ള ഭരണകൂടങ്ങളുടെ ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി അംഗം അബ്ദുൽ അസീസ് മാഹി പറഞ്ഞു.  സോഷ്യൽ ഫോറം തായിഫ് മേഖല കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാ -സാഹിത്യ രംഗത്തെ പ്രമുഖർക്കെതിരെ സംഘ് പരിവാരം നടത്തുന്ന ഗൂഢ നീക്കങ്ങൾക്ക് ശക്തി പകരുന്ന സമീപനമാണ് കേരളത്തിലെ മതേതര സർക്കാർ എന്നവകാശപ്പെടുന്ന ഇടതു പക്ഷം നടത്തുന്നതെന്നും ഇതിനെ ചെറുക്കുന്നതിൽ മുഖ്യ പ്രതിപക്ഷ കക്ഷികൾ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യൽ ഫോറം മക്ക ഏരിയ പ്രസിഡന്റ് അൻവർ മഞ്ചേരി അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറം ജിദ്ധ കേരള സംസ്ഥാന കമ്മിറ്റി അംഗം സലിം ഉളിയിൽ പ്രഭാഷണം നടത്തി. മുജീബ് ആലപ്പുഴ, നസീം ഓച്ചിറ, നസീർ കോവളം, സലാം വളാഞ്ചേരി സംസാരിച്ചു.

Previous ArticleNext Article