Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

വടകരയിൽ‌ എസ്‌ ഡി പി ഐ സമരത്തിനു നേരെ പോലീസ്‌ നരനായാട്ട്‌; ലാത്തിച്ചാർജ്ജിൽ നിരവധി പേർക്ക്‌ പരിക്ക്, നേതാക്കൾ അറസ്റ്റിൽ

കോഴിക്കോട്‌: (www.k-onenews.in) കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എസ്‌ഡിപിഐ സംസ്ഥാന വ്യാപകമായി ആചരിക്കുന്ന കരിദിനത്തോടനുബന്ധിച്ച്‌ വടകരയിൽ നടത്തിയ ഹൈവേ ഉപരോധ സമരത്തിനെതിരെ കേരളാ പോലീസിന്റെ നരനായാട്ട്‌. സമരക്കാർക്കു നേരെ ലാത്തിവീശി, നിരവധി പേർക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ തുളസീധരൻ പള്ളിക്കൽ അടക്കമുള്ള നേതാക്കളെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരിക്കയാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ്‌ അക്രമത്തിനു മുതിർന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്‌.

ഉപരോധ സമരം നടത്തിയ പ്രവര്‍ത്തകര്‍ അറസ്റ്റ് വരിച്ച് പോലിസ് വാനില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് പൊടുന്നനെ പോലിസ് ഭീകരമായി പ്രവര്‍ത്തകരെ തല്ലിച്ചതച്ചതെന്ന് ദ്ര്ക്സാക്ഷിയും മാധ്യമ പ്രവർത്തകനുമായ പിസി അബ്ദുല്ല പറയുന്നു‌.
“ഒരു പ്രകോപനവും അവിടെ ഉണ്ടായില്ലെന്നതിന് ഞാന്‍ ദൃക്സാക്ഷി.ഹെെവേയുടെ അരികില്‍ തണലുനോക്കി മാറി നിന്ന എന്നെയും അതുവഴി നടന്നുപോവുകയായിരുന്ന യാത്രക്കാരേയും പോലിസ് ലാത്തി തേടിയെത്തി. ഞാന്‍ യാത്രക്കാരനാണെന്ന് പറഞ്ഞ് പേടിച്ചരണ്ട ഒരു യുവാവിനോട് ഒരു പോലിസുകാരന്‍ ആക്രോശിച്ചത് ഇങ്ങനെഃ
”ഓടെടാ മൈ**”..
യാത്രക്കാരന്‍ പ്രാണനും കൊണ്ട് ദൂരേക്ക് മാറുമ്പോള്‍ ആ പോലിസുകാരന്‍ പിന്നെയും അലറിഃ
എന്‍റെ പത്തു മുപ്പതു വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തില്‍
ഇത്രയും നെറികെട്ട പോലിസ് സംസ്കാരത്തിന് ദൃക്സാക്ഷിയാവുന്നത് ആദ്യം”.

ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുമ്പോൾ കേരളാ പോലീസിനു വിറളി പിടിക്കുന്നതെന്താണെന്നും നാട്ടുകാർ ചോദിക്കുന്നുണ്ട്‌.

പോലീസ്‌ നടപടിയിൽ പ്രതിഷേധിച്ച്‌ ഇന്ന് ഉച്ചയോടെ എസ്‌ഡിപിഐ പ്രതിഷേധ പ്രകടനമുണ്ടായിരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

vadakara 5 copy

Previous ArticleNext Article