Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

ഇ അഹമ്മദിന് സംഭവിച്ചത്‌ ഹൃദയാഘാതം; നില ഗുരുതരമായി തുടരുന്നു, വെന്റിലേറ്ററിലേക്ക്‌ മാറ്റി

ന്യൂഡൽഹി: (www.k-onenews.in)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാർലമെന്റിൽ കുഴഞ്ഞു വീണ ഇ അഹ്മദിനു സംഭവിച്ചത്‌ ഹൃദയാഘാതമെന്ന് റിപ്പോർട്ട്‌. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ധേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വിദഗ്ധ ചികിത്സക്കും നിരീക്ഷണത്തിനുമായി വെന്റിലേറ്ററിലേക്ക്‌ മാറ്റിയിരിക്കുകയാണ്. ലീഗ്‌ നേതാക്കളായ ഇടി മുഹമ്മദ്‌ ബഷീർ, പിവി അബ്ദുൽ വഹാബ്‌ തുടങ്ങിയവരാണ് അദ്ധേഹത്തിനൊപ്പമുള്ളത്‌.‌
കേന്ദ്ര നേതാക്കളായ രാഹുൽ ഗാന്ധി, എകെ ആന്റണി തുടങ്ങിയവർ ആശുപത്രിയിലെത്തിയിട്ടുണ്ട്‌.
മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ എംപിയായ അഹ്മദ്‌ ഏറെ നാളായി വാർദ്ധക്യ സഗജമായ അസുഖാങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു.
മന്മോഹൻ സിംഗ്‌ സർക്കാരിൽ റെയിൽവേ സഹമന്ത്രി, വിദേശ കാര്യ സഹമന്ത്രി തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ അധ്യക്ഷനാണ്.

Previous ArticleNext Article