Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

അസ്‌ലമിന്റെ കുടുംബത്തിനു ലഭിച്ചത്‌ രണ്ടു വർഷം മുൻപ്‌ നടന്ന തൂണേരി കലാപത്തിലെ നഷ്ടപരിഹാരത്തുക

കോഴിക്കോട്‌: (www.k-onenews.in) നാദാപുരം തൂണേരിയിൽ കൊല്ലപ്പെട്ട യൂത്ത്‌ ലീഗ്‌ പ്രവർത്തകൻ അസ്ലമിന്റെ കുടിംബത്തിനുള്ള നഷ്ടപരിഹാരത്തുക കൈമാറി. രണ്ടു വർഷം മുൻപ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് തൂണേരിയിൽ സിപിഎം ഏകപക്ഷീയമായി അഴിച്ചു വിട്ട കലാപത്തിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്‌.
നിരവധി വീടുകൾ കൊള്ളയടിക്കപ്പെടുകയും കത്തി നശിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക കണക്കു പ്രകാരം ആറു കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെട്ടത്‌. ഇതിൽ അസ്ലമിന്റെ വീട്‌ പൂർണ്ണമായും കത്തി നശിച്ചിരുന്നു. യുഡിഎഫ്‌ സർക്കാർ കലാപ ബാധിതർക്ക്‌ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഷിബിൻ കൊലക്കേസിൽ പ്രതികളായവരുടെ കുടുംബത്തിനു നൽകരുതെന്ന് സിപിഎമ്മും ബിജെപിയും അന്ന് നിലപാടെടുത്തതോടെ അസ്ലമിന്റെ കുടുംബത്തിനു ലഭിക്കാതെ പോവുകയായിരുന്നു. എന്നാൽ ഹൈക്കോടതി അസ്ലമിനെ കുറ്റവിമുക്തനാക്കിയതോടെ അസ്ലമിന്റെ കുടുംബത്തിനും ഇരുപത്‌ ലക്ഷത്തിലേറെയുള്ള നഷ്ടപരിഹാരത്തുക നൽകാൻ ജില്ലാ ഭരണകൂടം നിർബന്ധിതമാവുകയായിരുന്നു.
എന്നാൽ ഇതും സിപിഎം എതിർത്തതോടെയാണ് യൂത്ത്‌ ലീഗ്‌ സമരവുമായി രംഗത്തെത്തിയത്‌. ജില്ലയിലെ സമാധാനാന്തരീക്ഷം തകർക്കരുതെന്ന ലക്ഷ്യത്തിൽ ജില്ലാഭരണകൂടം നടത്തിയ നീക്കങ്ങൾക്കൊടുവിൽ തുക നൽകുന്നത്‌ തടയേണ്ടെന്ന് സിപിഎമ്മും തീരുമാനിക്കുകയായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ജില്ലാ കലക്ടർക്കെതിരെ ലീഗ്‌ എംഎൽഎ കെഎം ഷാജി ഫേസ്‌ബുക്ക്‌ പോസ്റ്റിടുകയും കലക്ടറുടെ മറുപടിയെത്തുടർന്ന് പോസ്റ്റ്‌ പിൻവലിക്കേണ്ടി വന്നത്‌ ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

കലാപ ബാധിതർക്ക്‌ കഴിഞ്ഞ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ‌മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെയും ഡോ.എം.കെ മുനീറിന്റെയും സാന്നിധ്യത്തിൽ ജില്ലാ കലക്ടർ ഇന്ന് അസ്ലമിന്റെ മാതാവ്‌ സുബൈദക്ക്‌ ഇന്ന് കൈമാറിയത്‌. ഇരുപത്തി രണ്ട്‌ ലക്ഷത്തി നാൽപതിനായിരം രൂപയുടെ ചെക്കാണ് കൈമാറിയത്‌.
ഇവർ ഇപ്പോൾ വാണിമേലിലുള്ള വാടക വീട്ടിലാണ് താമസം.

Previous ArticleNext Article