Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

മരിക്കാത്ത ദേശീയ പ്രസിഡണ്ടിന് ആദരാഞ്ജലികളർപ്പിച്ച്‌ മുസ്ലിംലീഗ്‌ ഫ്ലെക്സ് ബോർഡ്‌

തിരുവനന്തപുരം: (www.k-onenews.in)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്‌ ദേശീയ അധ്യക്ഷനും എംപിയുമായ ഇ.അഹമ്മദിനു ആദരാഞ്ജലികൾ അർപ്പിച്ച്‌ പാർട്ടി പ്രവർത്തകരുടെ വക ഫ്ലക്സ്‌ ബോർഡ്‌.
തിരുവനന്തപുരം ജില്ലയിലെ തോളിക്കോട്‌ പഞ്ചായത്ത്‌ കമ്മറ്റിയാണ്  ഫ്ലെക്സ്‌ അടിച്ച്‌ തയ്യാറായിരിക്കുന്നത്‌.

ലോ കോളേജ്‌ വിഷയത്തിൽ നാളെ തിരുവനന്തപുരം ജില്ലയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചതിനാൽ ഫ്ലെക്സ്‌ പ്രിന്റു ചെയ്യുന്ന കടകളൊന്നും തുറക്കാൻ സാധ്യതയില്ലാത്തതിനാലായിരിക്കാം പ്രവർത്തകർ കാലേ കൂട്ടി ഫ്ലെക്സ്‌ അടിച്ചതെന്നാണ് ആക്ഷേപം.
ഡൽഹി രാംമനോഹർ ലോഹ്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഇ.അഹ്‌മദിന്റെ ആരോഗ്യ നിലയെപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും ആശുപത്രി അധികൃതർ പുറത്തു വിട്ടിട്ടില്ല.

Previous ArticleNext Article