Hot, ഹെല്‍ത്ത്

പട്ടിണിയും കടുത്ത വ്യായാമവും വേണ്ട; വെളുത്തുള്ളിയുണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കുടവയര്‍ കുറയ്ക്കാം!

garlic-news-compressor

(www.k-onenews.in) വയറിന് ചുറ്റുമുള്ള ആ എക്സ്ട്രാ പൗണ്ട് എങ്ങനെ ഇല്ലാതാക്കാമെന്ന് ആലോചിച്ച് ആശങ്കപ്പെടുന്നവര്‍ നിരവധിയാണ്. ഈ പ്രശ്‌നത്തിന് ഉത്തമ പരിഹാരമാണ് വെളുത്തുള്ളി എന്നാണ് ആയുര്‍വേദം പറയുന്നത്. ഔഷധ ഗുണമുള്ള വെളുത്തുള്ളി ദിനം പ്രതി കഴിക്കുന്നത് പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ്.

അമിത വ്യായാമവും പട്ടിണി കിടക്കലും ഇല്ലാതെ ബെല്ലിഫാറ്റ് ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെളുത്തുള്ളി ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. കൊഴുപ്പിനെ കത്തിച്ചു കളയുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വെളുത്തുള്ളി സഹായിക്കും. വയറു കുറയ്ക്കാന്‍ ദിവസവും വെറും മൂന്ന് അല്ലി വെളുത്തുള്ളി മതിയാകും എന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.


വേണ്ട ചേരുവകള്‍ ഇവയാണ്:

വെളുത്തുള്ളിയും നാരങ്ങയുമാണ് ഇതിന് ആവശ്യമായ സാധനങ്ങള്‍.

വെളുത്തുള്ളി – മൂന്ന് അല്ലി

ചെറുനാരങ്ങ – ഒരണ്ണം

വെള്ളം – ഒരു കപ്പ്

ഇഞ്ചി – ചെറിയ കഷ്ണം

ഉണ്ടാക്കേണ്ട രീതി:

ഒരു കപ്പ് വെള്ളത്തില്‍ ചെറുനാരങ്ങ നീര് പിഴിഞ്ഞ് ചേര്‍ക്കുക. അതിലേക്ക് ആവശ്യമായ വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചു ചേര്‍ക്കുക. രാവിലെ ഭക്ഷണത്തിനു ശേഷം ഈ പാനീയം രണ്ടാഴ്ച അടുപ്പിച്ചു കുടിച്ചാല്‍ അമിതമായുള്ള വണ്ണം കുറയും.

Previous ArticleNext Article