Hot, കേരളം, പുതിയ വാർത്തകൾ

പിണറായി വിജയനെ തടഞ്ഞാല്‍ ഒരു ബിജെപി നേതാവും പുറത്തിറങ്ങില്ല; കോടിയേരി

തിരുവനന്തപുരം: (www.k-onenews.in) മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തില്‍ നടക്കാന്‍ അനുവദിക്കില്ലെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. പിണറായി വിജയനെ തടഞ്ഞാല്‍ ഒരു ബിജെപി നേതാവും പുറത്തിറങ്ങില്ലെന്ന് കോടിയേരി പറഞ്ഞു.
പിണറായിയെ കേരളത്തില്‍ നടക്കാന്‍ അനുവദിക്കില്ലെന്നാണ് ചില ബിജെപി നേതാക്കള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഒരു ബിജെപി നേതാവിനും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും.കേന്ദ്ര ഭരണത്തിന്റെ പേരില്‍ സംസ്ഥാനത്ത് സമാന്തര ഭരണം നടത്താന്‍ ബിജെപിയെ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ പ്രതികളെ കോടതിക്കകത്ത് വച്ച് പിടികൂടാനുള്ള പോലീസിന്റെ ശ്രമത്തെ തടഞ്ഞ അഭിഭാഷകരുടെ നടപടി നീതിക്കരിക്കാനാകില്ല. കുറ്റവാളികള്‍ക്ക് ഒളിവില്‍ കഴിയാനുള്ള സ്ഥലമല്ല കോടതി. കുറ്റവാളികളെ സംരക്ഷിക്കാനാണ് അഭിഭാഷകര്‍ ശ്രമിച്ചത്. അഭിഭാഷകരുടെ ഈ നിലപാടിനെ തള്ളിപറയാന്‍ കോണ്‍ഗ്രസും ബിജെപിയും തയ്യാറായില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു

Previous ArticleNext Article