Hot, കായികം, പുതിയ വാർത്തകൾ

മലയാളി താരങ്ങളായ വിനീതും, രഹനേഷും, അനസും ഇന്ത്യൻ ടീമിൽ

(www.k-onenews.in) എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യത ഫുട്ബോളിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ മൂന്ന് മലയാളി താരങ്ങളെ ഉൾപ്പെടുത്തി. ഗോൾ കീപ്പർ ടി.പി രഹനേഷ്,ഡിഫൻഡർ അനസ് എടത്തൊടിക,സ്ട്രൈക്കർ സി കെ വിനീത് എന്നിവരാണ് ടീമിലെ മലയാളിത്തിളക്കം.
ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച പ്രകടനമാണ് ഇവർക്ക് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെയും ബെംഗളൂരു എഫ് സി യുടെയും ഫോർവേഡ് താരമാണ് സി.കെ വിനീത്. ഡൽഹി ഡയനാമോസിന്റെയും മോഹൻ ബഗാന്റെയും പ്രതിരോധ താരമാണ് അനസ് എടത്തൊടിക. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും ഈസ്റ്റ് ബംഗാളിന്റെയും ഗോൾ വല കാക്കുന്ന താരമാണ് ടിപി രഹനേഷ്.
31 അംഗ പട്ടികയിൽ നാല് പുതുമുഖങ്ങൾ ഇടം നേടി. മാർച്ച് 12 മുതൽ മുംബൈയിലാണ് പരിശീലനം തുടങ്ങുന്നത്. പരിശീലന ക്യാമ്പിന് ശേഷം അവസാന 24 അംഗ ടീമിനെ പ്രഖ്യാപിക്കും.

Previous ArticleNext Article