Hot, കായികം, പുതിയ വാർത്തകൾ

പൂനയിലെ പിച്ചിന് നിലവാരമില്ലായിരുന്നു: ഐ.സി.സി

(www.k-onenews.in) ഏറെ വിവാദങ്ങള്‍ക്ക് കാരണമായ പൂനെയിലെ പിച്ചിനെതിരെ ഐ.സി.സിയും രംഗത്ത്. പിച്ചിന് നിലവാരമില്ലായിരുന്നുവെന്ന് ഐ.സി.സി മാച്ച് റഫറി ക്രിസ് ബ്രോഡ് പറഞ്ഞു. ഇക്കാര്യത്തില്‍ ബിസിസിഐ പതിനാല് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഐസിസി ആവശ്യപ്പെട്ടു. പിച്ചൊരുക്കിയത് ബിസിസിഐയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് വിശദീകരണവുമായി ക്യുറേറ്റര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിച്ച് നിര്‍മിക്കുന്പോള്‍ തന്നെ വരണ്ട പിച്ച് ഒരുക്കുന്നതിലെ അപകടത്തെ കുറിച്ച് താന്‍ ബിസിസിഐയെ അപകട ഭീഷണി അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു.
മത്സരത്തിന് മുമ്പു തന്നെ ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പൂനെ പിച്ചിനെതിരെ രംഗത്തെത്തിയിരുന്നു. താന്‍ കണ്ടതില്‍വെച്ച് ഏറ്റവും മോശം പിച്ചായിരുന്നു പൂനെയിലേതെന്നായിരുന്നു സമിത്ത് പറഞ്ഞത്. ആദ്യം മുതല്‍ ടേണ്‍ ലഭിക്കുന്നതിനായി ഒരുക്കിയ പിച്ചായിരുന്നു പൂനെയിലേത്. പിച്ച് വളരെയധികം വരണ്ടുണങ്ങിയത് മത്സരത്തെ ബാധിച്ചു. ഇന്ത്യക്ക് അനുകൂലമാകും എന്ന പ്രതീക്ഷിച്ചിടത്ത് പിച്ച് വിപരീത ഫലമാണ് നല്‍കിയത്. പൂനെയിലെ ഇന്ത്യന്‍ പ്രകടനത്തേക്കാള്‍ പിച്ചായിരുന്നു വാര്‍ത്തയില്‍ ഇടം പിടിച്ചത്.

Previous ArticleNext Article