Hot, ദേശീയം, പുതിയ വാർത്തകൾ, വേര്‍പാട്

മുന്‍ എം.പി സയ്യിദ് ശിഹാബുദ്ദീന്‍ അന്തരിച്ചു

IMG_1707

ന്യൂഡല്‍ഹി: (www.k-onenews.in) മുന്‍ എം.പിയും ഓള്‍ ഇന്ത്യ മജ്‌ലിസെ മുശാവറ മുന്‍ അധ്യക്ഷനുമായിരുന്ന സയ്യിദ് ശിഹാബുദ്ദീന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഇന്ന് രാവിലെ ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം.

ഇന്ത്യന്‍ ഫോറിന്‍ സര്‍വിസില്‍ നയതന്ത്രജ്ഞന്‍,അംബാസിഡര്‍,വിദേശകാര്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിരുന്നു. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 1.30ന് ഡല്‍ഹി നിസാമുദ്ദീന്‍ പുഞ്ച് പീരാന്‍ ഖബര്‍സ്ഥാനില്‍ വച്ച് നടക്കും.

റാഞ്ചിയില്‍ നിന്ന് ലോക്‌സഭയിലെത്തിയ അദ്ദേഹം 1979 മുതല്‍ 1996 വരെ മൂന്നു തവണ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായിരുന്നു. ഇന്‍സാഫ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

Previous ArticleNext Article