ജില്ലാ വാര്‍ത്തകള്‍, വിനോദം

‘മൈക്കോഫ്’ സംഗീത ആൽബം റിലീസ് ചെയ്തു

കാസർകോട്: (www.k-onenews.in) കാസറഗോഡിന്റെ കഥ പറഞ്ഞ ‘എന്താക്കാന്’ എന്ന ഹിറ്റ് ആൽബത്തിന് ശേഷം റീടേക് ഫിലിം സൊസൈറ്റിയുടെ ബാനറിൽ ജുബൈർ ഇബ്നു ശമീം ഒരുക്കിയ ‘മൈക്കോഫ്’ എന്ന സംഗീത ആൽബം റിലീസ് ചെയ്തു. നോട്ട് നിരോധനം, രാജ്യദ്രോഹ മുദ്രകുത്തൽ, തുടങ്ങി ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തും സാമൂഹിക രംഗത്തും സമീപകാലത്ത് നടന്ന പ്രധാന മാറ്റങ്ങളും പ്രശ്നങ്ങളുമായാണ് രണ്ടാം ആൽബം ഒരുക്കിയിരിക്കുന്നത്. എന്താക്കാന് രചിച്ച ഇബ്രാഹിം സാബിത്ത് തന്നെയാണ് മൈക്കോഫിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. റീടേക് ഫിലിം സൊസൈറ്റിയുടെ ബാനറിൽ റിയൽ കംപ്യൂട്ടർ കമ്പനി നിർമിച്ച ആൽബത്തിന് മുഫാസ് വി മസൂദാണ് ഈണം പകർന്നിരിക്കുന്നത്.
വീഡിയോ ഇവിടെ കാണാം:-

Previous ArticleNext Article