Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ, വേര്‍പാട്

ഉപ്പള റെയില്‍വെ ഗേറ്റിന് സമീപം ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ ആലംപാടി സ്വദേശി മരിച്ചു

ഉപ്പള: (www.k.onenews.in) ഉപ്പള റെയില്‍വെ ഗേറ്റിന് സമീപം ദേശീയ പാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ആലംപാടി സ്വദേശി മരിച്ചു. ഞായറാഴ്ച സന്ധ്യയോടെയാണ് അപകടം. ആലംപാടിയിലെ ഖാസി അബ്ദുല്ലയുടെ മകന്‍ റസാഖ് (33) ആണ് മരിച്ചത്.

ഹരിയാനയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കസ്റ്റംസ് ഓഫീസര്‍ വിപിന്‍ രാഘവ് സഞ്ചരിച്ച കാര്‍ കാസര്‍കോട് നിന്നും മഞ്ചേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന റസാഖ് സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായ പരിക്കേറ്റ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും റാസിക്ക് മരിച്ചിരുന്നു.

Previous ArticleNext Article