Hot, കേരളം, പുതിയ വാർത്തകൾ, വിനോദം

സിനിമാ മേഖലയിൽ വ്യക്തമായ ജാതി വേര്‍തിരിവുണ്ടെന്ന് നടൻ വിനായകന്‍ ; തന്റെ മുഖം പോസ്റ്ററിൽ അച്ചടിച്ചു വരാൻ പതിനെട്ട്‌ വർഷം കാത്തിരിക്കേണ്ടി വന്നു

കൊച്ചി: (www.k-onenews.in)

സനിമയില്‍ ജാതി വേര്‍തിരിവുണ്ടെന്ന വെളിപ്പെടുത്തലുമായി മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ വിനായകന്‍. സിനിമയില്‍ ജാതി വേര്‍തിരിവുണ്ടെന്ന കാര്യം താന്‍ മൂന്നുവര്‍ഷം മുമ്പ് തിരിച്ചറിഞ്ഞതാണെന്നും വ്യവസ്ഥിതിക്ക് എതിരായ യുവാക്കളുടെ പ്രതിഷേധമാണ് തനിക്ക് അവാര്‍ഡായി ലഭിച്ചതെന്നും വിനായകന്‍ പറഞ്ഞു.
സിനിമയിൽ വന്നിട്ട്‌ 20 വർഷമായെങ്കിലും തന്റെ മുഖം പോസ്റ്ററിൽ അച്ചടിച്ചു വരാൻ 18 വർഷത്തോളം കാത്തിരിക്കേണ്ടി വന്നുവെന്നും അദ്ധേഹം വെളിപ്പെടുത്തി.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസ്ഥിതിയില്‍ വിശ്വാസമില്ലാത്തതിനാല്‍ അവാര്‍ഡ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും വിനായകന്‍ പറഞ്ഞു.
എന്റെ വീട് നിങ്ങൾ കണ്ടു കാണുമല്ലോ. എറണാകുളത്തെ ഏറ്റവുംകൂടുതൽ അഴുക്കു വീഴുന്നത് എന്റെ വീട്ടിലും പരിസരത്തുമാണ്. ഞങ്ങൾ ആറുമാസം ചെളിയിലും ആറുമാസം കരയിലും താമസിക്കുന്നു. പക്ഷേ, അതിൽ വിഷമം തോന്നിയിട്ടില്ല. വീട്ടിനിപ്പുറം റെയിൽവെ ട്രാക്ക് കടന്നുവന്നാൽ എന്റെ സുഹൃത്തുക്കളെ കാണാം. അവർക്ക് കുടിക്കാൻ വെള്ളമില്ല. കഴിക്കാൻ ഭക്ഷണമില്ല, താമസിക്കാൻ ഒരു കൂര പോലുമില്ല. എനിക്കാണെങ്കിൽ കൂരയുണ്ട്. പിന്നെ ഞാൻ എങ്ങനെ സങ്കടം പറയും? വിനായകൻ മനസ്സു തുറന്നു.

അവാര്‍ഡ് കിട്ടിയെന്ന് വച്ച് ഇനി സെലക്ടീവാകുന്നൊന്നുമില്ലെന്നും വിനായകന്‍ പറഞ്ഞു.

Previous ArticleNext Article