Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ, വേര്‍പാട്

കാസർഗോഡ്‌ മുഅദ്ദിനെ കൊലപ്പെടുത്തി

കാസര്‍കോട്: (www.k-onenews.in)

കാസർഗോഡ്‌ പഴയ ചൂരി ജുമാ മസ്ജിദിലെ മുഅദിനും മദ്രസ അധ്യാപകനുമായ മുഹമ്മദ്‌ റിയാസി(28)നെ ഒരു സംഘം വെട്ടിക്കൊന്നു.
കർണ്ണാടക സുള്ള്യ സ്വദേശിയാണു ഇദ്ധേഹം.തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.

പള്ളിയോട് അനുബന്ധിച്ചുള്ള മുറിയിലാണു ഇദ്ധേഹം താമസം. അര്‍ധ രാത്രിയോടെ ശബ്ദം കേട്ട് ഖത്തീബ് മുറി തുറന്നപ്പോള്‍ രൂക്ഷമായ കല്ലേറുണ്ടായതോടെ ഖത്തീബ് മുറി അടക്കുകയും മൈക്കിലൂടെ റിയാസിന് അപകടം സംഭവിച്ചതായി നാട്ടുകാരെ അറിയിക്കുകയും ചെയ്തു.
അസമയത്ത്‌ പള്ളിയിൽ നിന്നുള്ള ഉച്ചഭാഷിണിയിലൂടെയുള്ള അറിയിപ്പ്‌ കേട്ട്‌ നാട്ടുകാര്‍ എത്തിയപ്പോഴേക്കും റിയാസ്‌ കഴുത്തറുത്ത് ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ട്‌ പോയി. വിവരമറിഞ്ഞ് വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

Previous ArticleNext Article