Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

റിയാസ്‌ മൗലവിയുടെ കൊലപാതകം; അറസ്റ്റിലായത്‌ കറന്തക്കാട്‌ സ്വദേശികളായ സംഘപരിവാർ പ്രവർത്തകർ

കാസര്‍ഗോഡ്: (www.k-onenews.in)
കാസര്‍ഗോഡ് പഴയ ചൂരിയിൽ മദ്രസ അധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മൂന്ന് പേരുടെ അറസ്റ്റ് പോലീസ്‌ രേഖപ്പെടുത്തി.

ആർഎസ്‌എസ്‌ ശക്തി കേന്ദ്രവും ക്രിമിനലുകളുടെ താവളവുമായ കാസര്‍ഗോഡ് കറന്തക്കാട് സ്വദേശികളായ അജേഷ് എന്ന അപ്പു, അഖില്‍, നിധിന്‍ എന്നീ സംഘപരിവാർ പ്രവർത്തകരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

സംഘര്‍ഷമുണ്ടാക്കി ജില്ലയില്‍ സാമുദായിക കലാപം പടര്‍ത്താനുള്ള ആസൂത്രിത നീക്കമാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിക്കുന്നു. ബൈക്കിലെത്തിയാണ് ഇവർ മൂന്നുപേർ ചേര്‍ന്ന് റിയാസ്‌ മൗലവിയെ വധിച്ചത്‌. മൗലവിയെ കൊലപ്പെടുത്തുകയും തുടർന്ന് വ്യാപക കല്ലേറു നടത്തുകയും ചെയ്തിരുന്നു. കൊലക്കു ശേഷം കേളുഗുഡെയിലെ ആർഎസ്‌എസിന്റെ സ്ഥിരം കൊലയാളി സംഘത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനിടെയാണു പുതിയ സംഘത്തെയാണു കൃത്യത്തിനു നിശ്ചയിച്ചതെന്ന വിവരം ലഭിച്ചത്‌.

പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിൽ കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.തെളിവെടുപ്പും കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെടുക്കലും കഴിഞ്ഞ ശേഷമാണ് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

നേരത്തെ ആരിക്കാടി അസ്‌ഹറുദ്ധീനെ കൊലപ്പെടുത്തിയതും കറന്തക്കാട്‌ വെച്ചാണ്. ഈ കേസിലെ പ്രതികളെ വെറുതെ വിട്ടിരുന്നു.

Previous ArticleNext Article