Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ, രാഷ്ട്രീയം

മൗലവിയുടെ തലയറുത്ത്‌ കൊന്നത് ഭീകരപ്രവർത്തനം; പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണം, ഫൈസൽ വധക്കേസിൽ ചുമത്താതിരുന്നത്‌ പ്രതികൾക്ക്‌ പ്രചോദനമായി- അഡ്വ.സി.ഷുക്കൂർ

IMG_7034

കാസർഗോഡ്‌: (www.k-onenews.in)
കാസർഗോഡ്‌ പഴയ ചൂരി ജുമാമസ്ജിദ്‌ മുഅദ്ദിനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ സംഭവം ഭീകരപ്രവർത്തനമാണെന്നും, ഭീകര പ്രവർത്തനങ്ങൾ തടയാൻ നിയമം അനുശാസിക്കുന്ന യുഎപിഎ തന്നെ റിയാസ് മൗലവിയുടെ കൊലയാളികൾക്ക്‌ ചുമത്തണമെന്ന് മുൻ ഗവൺമന്റ്‌ പ്ലീഡറും പ്രമുഖ അഭിഭാഷകനുമായ അഡ്വ:സി ഷുക്കൂർ സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

കൊടിഞ്ഞി ഫൈസൽ വധം ഭീകര പ്രവർത്തനമായിരുന്നു. അന്നും കൊലയാളികൾക്ക്‌ നേരെ യുഎപിഎ ചുമത്തണമെന്ന് സമൂഹം ആവശ്യപ്പെട്ടതാണ്. എന്നാൽ സർക്കാർ ഇത്‌ പാടേ അവഗണിച്ചു. വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ പ്രതികൾ ജാമ്യത്തിലറങ്ങി. ഇതാണു വീണ്ടും കൊല നടത്താൻ സംഘപരിവാറിനു പ്രചോദനമായത്‌. നിരന്തരം കൊലപാതകങ്ങൾ ക്ക്‌ ആസൂത്രണമൊരുക്കുന്നത്‌ ഒരേ ബുദ്ധികേന്ദ്രത്തിൽ നിന്നാണ്, അതിനാൽ ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ അന്വേഷണ സംഘം തയ്യാറാവണം. എന്നാലേ ശാശ്വത പരിഹാരം സാധ്യമാവൂ എന്നും സി.ഷുക്കൂർ വ്യക്തമാക്കുന്നു.

സാമുദായിക സ്പർദ്ദ ഇളക്കി വിട്ട്‌ നാടിനെ കലാപഭൂമിയാക്കുവാനും അതുവഴി രാജ്യത്തെ അസ്‌ഥിരപ്പെടുത്തുവാനും ശ്രമിക്കുന്ന ഇത്തരം ഗൂഢശക്തികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഇനിയും സർക്കാർ മടിക്കരുതെന്നും അദ്ധേഹം പറഞ്ഞു.

Previous ArticleNext Article