Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ, രാഷ്ട്രീയം

സിപിഎം ഭരണത്തിൽ ആർഎസ്‌എസ്‌ കേരളത്തിൽ അഴിഞ്ഞാടുന്നു- എസ്‌ഡിപിഐ

കാസർകോട്: (www.k-onenews.in) സാമുദായിക കലാപം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ സംഘ് പരിവാർ ആസൂത്രണം ചെയ്ത കൊലപാതകമാണ് ചുരി പള്ളിയിൽ നടന്നതെന്ന് ബോധ്യപ്പെട്ടതായി എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
ഒരു കാരണമില്ലാതെ  പവിത്രമായ  പള്ളിയിൽ കയറി ഉസ്താദിനെ കൊല്ലാൻ ഇവർക്ക് പ്രേരകമായത് സംഘ് പരിവാറിന്റെ ഉന്നത നേതൃത്വത്തിന്റെ ഒത്താശയാണ് ഇതിലുള്ള മുഴുവൻ ഗുഢാലോചന പ്രതികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും
ഇടത് ഭരണത്തിൽ ആർ.എസ്സ്.എസ്സ് അഴിഞ്ഞാടുകയാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമായി കാണാൻ പറ്റില്ല എന്നും കമ്മിറ്റി പറഞ്ഞു.
യു.എ.പി.എ പോലുള്ള കരിനിയമത്തിന് എസ്.ഡി.പി.ഐ എതിരാണ് പക്ഷെ ന്യുനപക്ഷങ്ങൾക്കെതിരെയും, പുരോഗമനവാദികൾക്കെതിരെയും കേരളത്തിൽ വ്യാപകമായി പ്രയോഗിച്ചിട്ടുണ്ട് അത്കൊണ്ട് തന്നെ ഇത്രയും ഭീകരമായ കൊലയിൽ എന്ത് നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുക എന്ന് കേരള സമൂഹം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്
ഒരു സമുദായത്തേയും, മതേതര വിശ്വാസികളേയും ഫാസിസ്റ്റുകളുടെ കേരളത്തിലെ സ്വാധീനകുറവിൽ ആശ്വാസം കൊള്ളുന്നവരേയും ഞെട്ടിപ്പിക്കുകയും ദു:ഖിപ്പിക്കുകയും ചെയ്ത, കൊലക്കിരയായ റിയാസ് മുസ്ല്യാരുടേയ് ഒരു നിർധന കുടുംബമാണ് മാത്രമല്ല തൊട്ടടുത്ത സംസ്ഥാനക്കാരനായ റിയാസ് മുസ്ല്യാരുടെ കൊലപാതകം കേരളത്തിന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്നതും കേരളത്തിന് കളങ്കവുമാണ് ആയതിനാൽ അദ്ദേഹത്തിന്റെ കുടുംബത്തെ കേരള സർക്കാർ ഏറ്റെടുക്കണം കമ്മിറ്റി ആവശ്യപ്പെട്ടു
ജില്ലാ പ്രസിഡന്റ് എൻ.യു. അബ്ദുൽസലാം
അദ്ധ്യക്ഷത വഹിച്ചു
ഇഖ്ബാൽ ഹൊസങ്കടി, മാണി.എൻ,
ഖാദർ അറഫ, അബ്ദുല്ല എരിയാൽ, മുഹമ്മദ് പാക്യാര, ഹാരിസ് .ടി.കെ, മുഹമ്മദ് ഷാ, ശരീഫ് പടന്ന തുടങ്ങിയവർ സംസാരിച്ചു

Previous ArticleNext Article