ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

ടാർ ചെയ്ത്‌ ഒറ്റ ദിവസം കൊണ്ട്‌ വീണ്ടും കുഴികളായി; ചേരങ്കൈ കടപ്പുറം റോഡ്‌ ടാറിംഗിൽ വൻ ക്രമക്കേട്‌

IMG_7113 IMG_7114
കാസർഗോഡ്‌: (www.k-onenews.in)

കാസർഗോഡ്‌ ചേരങ്കൈ കടപ്പുറം റോഡ്‌ നിർമ്മാണത്തിൽ വൻ ക്രമക്കേട്‌.
നാട്ടുകാരുടെ ഏറെ നാളത്തെ മുറവിളിക്കൊടുവിൽ പന്ത്രണ്ടു വർഷത്തിനു ശേഷം അനുവദിച്ചതായിരുന്നു ചേരങ്കൈ കടപ്പുറം റോഡ്‌ ടാറിംഗ്‌.എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ ടാറിംഗിനു ഒരു ദിവസത്തെ ആയുസ്‌ പോലും ഉണ്ടായില്ല.
ടാർ ചെയ്ത്‌ ഒരു മണിക്കൂറിനകം തന്നെ മെറ്റലുകൾ ഇളകി വരാൻ തുടങ്ങിയിരുന്നു.
ഇരുപത്തിനാലു മണിക്കൂർ ആവുമ്പോഴേക്കും പലയിടത്തും വൻ കുഴികൾ തന്നെ രൂപപ്പെടുകയായിരുന്നു.
കരാറുകാരനോട്‌ ഇക്കാര്യം സൂചിപ്പിച്ച നാട്ടുകാരെ കരാറുകാർ ഭീഷണിപ്പെടുത്തിയതായും അപമര്യാദയായി പെരുമാറിയതായും പരാതിയുണ്ട്‌.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ പാച്ച്‌ വർക്ക്‌ ചെയ്ത്‌ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണു കരാറുകാരൻ.
തിങ്കളാഴ്ച്ച റീടാർ ചെയ്ത റോഡിൽ ചൊവ്വാഴ്ച്ച പാച്ച്‌ വർക്ക്‌ ചെയ്യേണ്ടി വന്ന ദുര്യോഗത്തിലാണു നാട്ടുകാർ.

Previous ArticleNext Article