Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

ആസാദ്‌ നഗർ പള്ളിക്ക്‌ നേരെയുള്ള അക്രമം; കുറ്റവാളികളെ പിടികൂടുന്നതിൽ പോലീസ്‌ കാട്ടുന്ന അലംഭാവം അക്രമം തുടർക്കഥയാവാൻ കാരണമാകുന്നു – എസ്‌ഡിപിഐ

കാസറഗോട്‌: (www.k-onenews.in)

പള്ളൊയിൽ കയറി നടത്തിയ ഒരു അരും കൊലയുടെ ഞെട്ടലിൽ നിന്നും നാട്‌ മുകതമാവുന്നതിനു മുമ്പ്‌ തന്നെ വീണ്ടുമൊരു പള്ളിക്ക്‌ നേരെയുണ്ടായ അക്രമം നാട്ടിൽ കലാപമുണ്ടാക്കുക എന്ന ഉദ്ധേശത്തോടെയാണെന്ന് എസ്‌ഡിപിഐ ആരോപിച്ചു.
ഇന്ന് പുലർച്ചെ അക്രമിക്കപ്പെട്ട ചൗക്കി ആസാദ്‌ നഗറിലുള്ള ഈ പള്ളി ഇതിനു മുമ്പും അക്രമത്തിനിരയായിട്ടുണ്ട്‌. പക്ഷെ പ്രതികളെ പിടികൂടുന്നതിൽ പോലീസ്‌ പരാജയപ്പെട്ടതാണു വീണ്ടും പള്ളികൾക്ക്‌ നേരെയുള്ള അക്രമത്തിനു കാരണം. കനത്ത സുരക്ഷാ സന്നാഹത്തിനു നടുവിലും പള്ളിക്ക്‌ നേരെയുണ്ടായ അക്രമം നാട്ടിലെ നിയമ വ്യവസ്ഥയെ വെല്ലു വിളിക്കുന്നതാണു. സംഘ്‌ പരിവാർ ശക്തികളോട്‌ നിയമ പാലകർ കാണിക്കുന്ന മൃദു സമീപനമാണു ഇത്തരം അക്രമങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നത്‌. പള്ളികൾ അക്രമിച്ചവരെ എത്രയും പെട്ടെന്നു പിടികൂടണമെന്നും എസ്‌ഡിപിഐ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സവാദ് കല്ലങ്കൈ ആവശ്യപ്പെട്ടു.

Previous ArticleNext Article