Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

ഏകെ ശശീന്ദ്രനെ കുടുക്കിയത്‌ മാധ്യമ പ്രവർത്തകയെ വെച്ച്‌ ; ഖേദ പ്രകടനവുമായി മംഗളം ചാനൽ

തിരുവനന്തപുരം: (www.k-onenews.in)
ഗതാഗത മന്ത്രിയായിരുന്ന എൻസിപി നേതാവ്‌ എകെ ശശീന്ദ്രനെതിരെ നടത്തിയത് സ്റ്റിങ് ഓപ്പറേഷനെന്ന് മംഗളം സിഇഒ അജിത് കുമാര്‍.
വീട്ടമ്മയോടല്ല, ചാനല്‍ റിപ്പോര്‍ട്ടറോടാണ് ശശീന്ദ്രന്‍ സംസാരിച്ചതെന്ന് മംഗളം ചാനൽ സിഇഒ അജിത് കുമാര്‍ സമ്മതിച്ചു. എ കെ ശശീന്ദ്രനെ സമീപിച്ച പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറിയെന്നായിരുന്നു ചാനല്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്. തെറ്റ് പറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. ചാനലില്‍ നടത്തിയ പ്രസ്താവനയിലാണ് മംഗളത്തിന്‍റെ കുറ്റസമ്മതം.
ചാനലിന്റെ തെറ്റായ സമീപനത്തിൽ പ്രതിഷേധിച്ച്‌ നിരവധി പേരാണു ഇതിനോടകം ചാനലിൽ നിന്ന് രാജി വെച്ചത്‌.
തുടക്കത്തിലേ കല്ലുകടി ചാനലിനു കനത്ത തിരിച്ചടിയായിരിക്കയാണ്.

Previous ArticleNext Article