ജില്ലാ വാര്‍ത്തകള്‍

ഇ.വൈ.സി.സി എരിയാൽ സംഘടിപ്പിക്കുന്ന ക്യാൻസർ നിർണയ ക്യാമ്പിനും ബോധവൽക്കരണ ക്ലാസ്സിനും തുടക്കമായി

എരിയാൽ: (www.k-onenews.in) ഇ.വൈ.സി.സി എരിയാലിന്റെ നേതൃത്വത്തിൽ മലബാർ കാൻസർ സെന്ററുമായ് സഹകരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ക്യാൻസർ നിർണയ ക്യാമ്പിനും ബോധവൽക്കരണ ക്ലാസ്സിനും തുടക്കമായി.

കാസർഗോഡ് സി.ഐ അബ്ദുൽ റഹീം ബോധവൽകരണ ക്ലാസ് ഉദ്ഘാടനം ചെയ്തു .

കാസർഗോഡ് ജനറൽ ഹോസ്പിറ്റൽ ചെസ്റ്റ്‌ ഫിസിഷ്യൻ ഡോ.അബ്ദുൽ സത്താർ മുഖ്യാതിഥിയായി.

മലബാർ കാൻസർ സെന്റർ കമ്മ്യൂണിറ്റി ഓൺകോളജി വിഭാഗം മേധാവി ഡോ.നീതു എ.പി, കമ്മ്യൂണിറ്റി ഓൺകോളജി വിഭാഗം
ലെക്ചറർ ഫിൻസ് എം ഫിലിപ്പ് ക്ലാസ്സിന് നേതൃത്വം നൽകി.

ഇ.വൈ.സി.സി എരിയാൽ പ്രസിഡന്റ് പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

ഡോ.ജമാൽ, എരിയാൽ അബ്ദുല്ല, അബ്ദുല്ല എരിയാൽ, ബി.എം.എ ഖാദർ,ജാഫർ എ.പി, ഉസ്മാൻ കടവത്ത്, ഖലീൽ എരിയാൽ തുടങ്ങിയവർ സംസാരിച്ചു.

അബഷീർ എ.ഇ സ്വാഗതവും, ഖലീൽ മലബാർ നന്ദിയും പറഞ്ഞു.

വെള്ളിയാഴ്ച്ച രാവിലെ 8 മാണി മുതൽ 12 മണി വരെ സൗജന്യ കാൻസർ നിർണയ പരിശോധന ഉണ്ടായിരിക്കുന്നതാണ്.

 

Previous ArticleNext Article