ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ, രാഷ്ട്രീയം

നിലേശ്വരം മുനിസിപ്പൽ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ‌ ഇ. അഹമ്മദ് അനുസമരണ സംഗമം സംഘടിപ്പിച്ചു

നീലേശ്വരം: (www.k-onenews.in)
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ടും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ.അഹമ്മദ് സാഹിബ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു.
മുസ്ലിം ലീഗ്‌ നീലേശ്വരം മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്‌ മുനിസിപ്പൽ ചെയർമാൻ പ്രൊഫ.കെപി ജയരാജൻ ഉദ്ഘാടനം ചെയ്തു.
പ്രഗത്ഭ ഭരണാധികാരിയും മികച്ച പാർലമെ ന്റേറിയനും ലോകം അംഗീകരിച്ച നയത ന്ത്രജ്ഞനുമായിരുന്നു ഇ അഹമ്മദെന്ന് അദ്ധേഹം അനുസ്മരിച്ചു.
മുനിസിപ്പൽ ലീഗ് പ്രസിഡണ്ട് സി.കെ. കെ.മാണിയൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കാസറഗോഡ് ഡി.സി. സി. പ്രസിഡണ്ട് ഹക്കിം കുന്നിൽ, സി. പി.ഐ.(എം) ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രൻ, സി.പി. ഐ ജില്ലാ കമ്മറ്റി അംഗം ബങ്കളം കു ഞ്ഞികൃഷ്ണൻ, ഐ. എൻ.എൽ. ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, മുസ്ലിം ലീഗ് തൃക്കരി പ്പൂർ മണ്ഡലം വൈസ് പ്രസിഡ ണ്ട് റഫീഖ് കോട്ടപ്പു റം എന്നിവർ പ്രസം ഗിച്ചു. നീലേശ്വരം മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇബ്രാഹിം പറമ്പത്ത് സ്വാഗതവും ഇസ്മായിൽ ഖബർദാർ നന്ദിയും പറഞ്ഞു.

Previous ArticleNext Article