Hot, അന്താരാഷ്ട്രം, പുതിയ വാർത്തകൾ

ഇസ്രയേലിന്റെ ആയുധങ്ങളേക്കാള്‍ ശക്തമാണ് ഞങ്ങളുടെ വിശ്വാസം, അവർ കളി നിയമങ്ങൾ മാറ്റിയാൽ ഞങ്ങളും ആ വെല്ലുവിളി ഏറ്റെടുക്കുക തന്നെ ചെയ്യും : ഹമാസ്‌ നേതാവ്‌ ഖാലിദ് മിശ്അല്‍

ഗസ്സ: (www.k-onenews.in)
ഹമാസ്‌ പോരാളിയും അല്‍ഖസ്സാം ബ്രിഗേഡുമായിരുന്ന മാസിന്‍ ഫുഖഹാഇന്റെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഹമാസ് രാഷ്ട്രീയ സമിതി അധ്യക്ഷന്‍ ഖാലിദ് മിശ്അല്‍ പറഞ്ഞു. ഗസ്സയില്‍ ഹമാസ് സംഘടിപ്പിച്ച അനുശോചന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ കളിനിയമങ്ങള്‍ മാറ്റുകയാണെങ്കില്‍ ഹമാസ് നേതൃത്വം ആ വെല്ലുവിളി സ്വീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങളുടെ വിശ്വാസവും നിശ്ചയദാര്‍ഢ്യവും അവരുടെ ആയുധങ്ങളേക്കാള്‍ ശക്തമാണ്. അന്തിമമായി ഞങ്ങള്‍ അവര്‍ക്കെതിരെ വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഫുഖഹാഇന്റെ കൊലപാതകത്തില്‍ ഇസ്രയേല്‍ പങ്ക് വളരെ വ്യക്തമാണെന്നും അതിനവര്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും ഹമാസ് വക്താവ് ഹാസിം ഖാസിം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫുഖഹാഅ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്രേയല്‍ ഏറ്റെടുക്കാതിരിക്കുന്നത് നിലവില്‍ അവര്‍ അനുഭവിക്കുന്ന ദൗര്‍ബല്യത്തെയും ഒളിച്ചോടാനുള്ള ശ്രമത്തെയുമാണ് കുറിക്കുന്നത്. ഗസ്സക്ക് മേല്‍ പുതിയ സമവാക്യങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ഇസ്രയേലിനെ ഒരിക്കലും ഞങ്ങള്‍ അനുവദിക്കില്ല. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഫുഖഹാഇന്റെ വധത്തിന് ഹമാസിന്റെ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ഇസ്രായേൽ സുരക്ഷാ ഏജൻസികളും ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്‌.

Previous ArticleNext Article