Hot, ദേശീയം, പുതിയ വാർത്തകൾ

ഗുജറാത്തിൽ പശുവിനെ കൊന്നാല്‍ ഇനി ജീവപര്യന്തം ശിക്ഷ

അഹമ്മദാബാദ്: (www.k-onenews.in) പശുവിനെ കൊല്ലുന്നവര്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കണമെന്ന നിയമത്തിന് ഗുജറാത്ത് നിയമസഭ അനുമതി നല്‍കിയത്. ജീവപര്യന്തം തടവിനു പുറമെ 50,000 രൂപ പിഴയുമടയ്ക്കണം. 2011 ല്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഗുജറാത്തില്‍ പശുവിനെ കൊല്ലുന്നതും ഇറച്ചി കയറ്റുമതിയും നിരോധിക്കുന്ന രീതിയില്‍ ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ട് 1954 ഭേദഗതി ചെയ്തത്. ഭേദഗതിയനുസരിച്ച് പശുവിനെ കൊല്ലുന്നവര്‍ക്ക് ഏഴു മുതല്‍ 10 വര്‍ഷം വരെയായിരുന്നു ശിക്ഷ. ഈ നിയമം വീണ്ടും ഭേദഗതി ചെയ്താണ് ജീവപര്യന്തം ശിക്ഷയാക്കി മാറ്റിയത്. പശുക്കടത്തിന് 10 വര്‍ഷം തടവും പുതിയ നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

Previous ArticleNext Article