Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

പെട്രോള്‍ ലിറ്ററിന് 3.77 രൂപയും ഡീസല്‍ ലിറ്ററിന് 2.91 രൂപയും കുറച്ചു; പുതിയ നിരക്കുകള്‍ അര്‍ധരാത്രി മുതല്‍

ന്യൂഡൽഹി: (www.k-onenews.in) ഇന്ധനവിലയിൽ വൻ കുറവു വരുത്തി പെട്രോളിയം കമ്പനികൾ. പെട്രോൾ ലിറ്ററിന് 3.77 രൂപയും ഡീസൽ ലിറ്ററിന് 2.91 രൂപയും കുറഞ്ഞു. പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിനു വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില കുറയ്ക്കാൻ കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.

ഒരു മാസത്തിനുശേഷമാണ് എണ്ണക്കമ്പനികൾ ഇന്ധനവിലയിൽ മാറ്റം വരുത്തുന്നത്. സാധാരണ രണ്ടാഴ്ച കൂടുമ്പോൾ വില പുതുക്കി നിശ്ചയിക്കാറുള്ളതാണ്. എന്നാൽ മാർച്ച് മാസത്തിൽ ഒറ്റത്തവണയേ വില പുതുക്കൽ പരിഗണിച്ചുള്ളൂ.

Previous ArticleNext Article