Hot, ദേശീയം, പുതിയ വാർത്തകൾ, വിനോദം

ദേശീയ ചലച്ചിത്ര അവാര്‍ഡ് അക്ഷയ്കുമാര്‍ നടന്‍, സുരഭി നടി, മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രം, മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം

ന്യൂഡല്‍ഹി: (www.k-onenews.in) 64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭിക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. മികച്ച നടന്‍ അക്ഷയ് കുമാര്‍(റുസ്തം), മറാത്തി ചിത്രം കാസവ് ആണ് മികച്ച സിനിമ. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാലിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം. സംവിധായകന്‍ പ്രിയദര്‍ശന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സംവിധായകന്‍ ആര്‍എസ് വിമല്‍ ഉള്‍പ്പെട്ട ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഒറ്റയാള്‍പാത, പിന്നെയും, മഹേഷിന്റെ പ്രതികാരം എന്നീ മലയാശ ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിച്ചിരുന്നു.

മറ്റ് പുരസ്‌കാരങ്ങള്‍:
മികച്ച സൗണ്ട് ഡിസൈനര്‍: ജയദേവന്‍ ചക്കാടത്ത് (കാട് പൂക്കുന്നനേരം)
മികച്ച തിരക്കഥ: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം)
മികച്ച സംഘട്ടന സംവിധാനം: പീറ്റര്‍ ഹെയ്ന്‍ (പുലിമുരുകന്‍)
മികച്ച ബാലതാരം: ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം), സൈറ വസി, മനോഹര്‍ കെ
സിനിമാ സൗഹൃദ സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ തിരഞ്ഞെടുത്തു
സാമൂഹിക പ്രസക്തിയുള്ള ചിത്രം: പിങ്ക് (ഹിന്ദി ചിത്രം)
മികച്ച ഗായകന്‍: സുന്ദര്‍ അയ്യര്‍ (ജോക്കര്‍ തമിഴ്)
മികച്ച സഹനടി: സൈറ വാസിം (ദംഗല്‍ ഹിന്ദി)
മികച്ച സഹനടന്‍: മനോജ് ജോഷി
സ്‌പെഷല്‍ ജൂറി പുരസ്‌കാരങ്ങള്‍: കഡ്‌വി ഹവ, മുക്തി ഭവന്‍, ആദില്‍ ഹുസൈന്‍, നീര്‍ജ (സോനം കപൂര്‍)

Previous ArticleNext Article