Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ, വേര്‍പാട്

വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

Scene of a car crash

കാസര്‍കോട്: (www.konenews.in)

ബൈക്കപകടത്തിൽ പെട്ട്‌ മാസങ്ങളായി ചികിത്സയിലായിരുന്ന കഴിയുകയായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. നെല്ലിക്കുന്ന് കടപ്പുറം ചീരുംബ ഭഗവതി റോഡിലെ അഹ മദ്- സാറാബി ദമ്പതികളുടെ ഏകമകന്‍ മുഹമ്മദ് തസ്ലീം ഹാരിഫ് (19) ആണ് മരിച്ചത്.

സുഹൃത്ത് മുനിസിനൊപ്പം കാസര്‍കോട് നിന്നും എരിയാല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഹാരിഫിന്റെ ബൈക്ക്‌ എതിരെ വന്ന ഓട്ടോയുമായി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹാരിഫ് മാസങ്ങളോളം മാഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂനീസിനും അപകടത്തില്‍ പരിക്കേറ്റിരുന്നു.

Previous ArticleNext Article