Hot, പുതിയ വാർത്തകൾ, ലേഖനം, വിനോദം

സിപിഐഎം സിന്ദാബാദ് വിളിച് തിയേറ്ററുകൾ ശബ്ദമുഖരിതമാക്കാൻ പോയ സഖാക്കൾക്ക് ചെകിടത്തു കനത്തിലൊരടി കൊടുക്കുകയാണ് സഖാവ് സിനിമയിലൂടെ സിദ്ധാർഥ് ശിവ എന്ന സംവിധായകൻ ചെയ്തത്; സഖാവ്‌ ഫിലിം റിവ്യൂ മുഹമ്മദ് രിഫാ എഴുതുന്നു…

(www.k-onenews.in) ടിക്കറ്റ് എടുത്ത് ആദ്യാവസാനം സിപിഐഎം സിന്ദാബാദ് വിളിച് തിയേറ്ററുകൾ ശബ്ദമുഖരിതമാക്കാൻ പോയ സഖാക്കൾക്ക് ചെകിടത്തു കനത്തിലൊരടി കൊടുക്കുകയാണ് സഖാവ് സിനിമയിലൂടെ സിദ്ധാർഥ് ശിവ എന്ന സംവിധായകൻ ചെയ്തത്. പഴയ കാല കമ്മ്യൂണിസ്റ്റു ത്യാഗങ്ങളും പുതിയ കാല കമ്മ്യൂണിസ്റ്റു നേതാക്കളുടെ അവസരവാദ രാഷ്ട്രീയവും തമ്മിലുള്ള ഒരു തരതമ്യമാണ് സിനിമ പറഞ് വെക്കുന്നത് . കൃഷ്ണകുമാർ എന്ന എസ്‌എഫ്‌കെ യുടെ ജില്ലാ ജോയിന്റ് സെക്രെറ്ററിയായി വേഷമിടുന്ന നിവിൻ പോളിയിലൂടെ ഇന്നത്തെ കമ്മ്യൂണിസ്റ്റ് യുവനേതാക്കളുടെ അവസരവാദ -ജാതി രാഷ്ട്രീയക്കളികളെ വരച്ചു കാട്ടുന്നു.പഴയ കാല കമ്മ്യൂണിസ്റ്റു നേതാവ് സഖാവ് കൃഷ്ണന്റെ സത്യസന്ധമായ ജീവിതം കാണിച്ചു പുതിയ നേതാക്കൾ അതിലേക്ക് തിരിച്ചു പോകണമെന്നാണ് കഥ പറഞ്ഞു വെക്കുന്നത്.

എമ്പതുകളെ ഛർദിച്ചു വിപ്ലവ വീര്യം തെളിയിക്കേണ്ട ഗതികേട് തുടങ്ങിയിട്ട് കാലം കുറെ ആയി. ഒരൊറ്റ സിനിമകളിലും ഇന്നത്തെ കമ്മ്യൂണിസത്തിന്റെ മഹത്വം പറയുന്നതായി കാണുന്നില്ല. പണ്ടുനടന്ന കഥ ഇപ്പോഴും പറഞ്ഞു നടക്കേണ്ട ഒരു ദുരവസ്ഥയിലേക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മാറിയിരിക്കുന്നു.

“പാർട്ടി വളരണമെങ്കിൽ അതിനുള്ള സ്ഥലം നാം തിരിച്ചറിയണം, അത് ഇവിടെയുള്ള തൊഴിലാളികളുടെ മനസ്സാണ്. അത് നാം തിരിച്ചറിഞ്ഞാൽ നമുക്കു വളരാൻ സാധിക്കും” കൃഷ്ണൻ എന്ന പഴയകാല സഖാവിന്റെ സിനിമയിലെ സംഭാഷണമാണ്. ഈ ഒരു ഡയലോഗ് ഇന്നുള്ള സഖാക്കൾ ഒന്ന് തിരിച്ചറിയുന്നത് നന്നായിരിക്കും. പ്രസ്ഥാനത്തിന് വേണ്ടി ജീവിതം തന്നെ മാറ്റിവെച്ച പഴയ കാല സഖാക്കൾ അവരിലേക്ക് നിങ്ങൾ മടങ്ങിപോവണമെന്ന് ഓര്മപ്പെടുത്തുകയാണ് .കൃഷ്ണൻ എന്ന പഴയകാല സഖാവ്‌ പാവപെട്ട തൊഴിലകൾക്ക് വേണ്ടി തന്റെ ജീവിതം തന്നെ മാറ്റിവെക്കുകയും, അവരെ സംരക്ഷിക്കാൻ ഇറങ്ങിപുറപ്പെട്ടതുമൊക്കെ ചരിത്രം.
പുതിയ കാലത്ത്‌ കൃഷ്ണകുമാർ എന്ന സഖാവ് ഈ കാലഘട്ടത്തിലെ സഖാക്കളുടെ സ്വഭാവം വരച്ചു കാട്ടുന്നു. തനിക് വളരാൻ വേണ്ടി സ്വന്തം സുഹൃതായ സഖാവിനെ പോലും ഇല്ലായ്‌മ ചെയ്യാൻ ആസൂത്രണം ചെയ്യുന്ന, വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്ന് സംസ്ഥാന കമ്മിറ്റിയിലൊക്കെ വന്ന് പിന്നീട് യൂത്തിൽ പ്രവർത്തിക്കണം, അത്‌വഴി വർഷങ്ങൾ കഴിയുമ്പോൾ ഇലക്ഷന് മത്സരിക്കാൻ മണ്ഡലത്തിൽ യുവാക്കളെ പരിഗണിക്കുമ്പോൾ “നായർ സ്ഥാനാർഥി മാത്രം വിജയിക്കുന്ന ഈ മണ്ഡലത്തിൽ നായരായ എന്നെ പരിഗണിക്കും” എന്നുള്ള സഖാവിന്റെ വാക്കുകൾ മാത്രം മതി ഈ പാർട്ടികൾ എത്രമാത്രം അധഃപതിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാൻ. തന്റെ ജാതി ചോദിച്ചപ്പോൾ എന്റെ ജാതിയും വിശ്വാസവുമെല്ലാം പാര്ടിയാണെന്ന പഴയകാല സഖാവിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്.

പുതിയ കാല സഖാവിന്റെ ഓരോ വാക്കുകളിലൂടെയും ഇന്നത്തെ കമ്മ്യൂണിസ്‌റ് പാർട്ടിയെ പൊളിച്ചടക്കുന്നുണ്ട്. അതിൽ പൂർണത കൈവരിക്കാൻ സംവിധായകൻ പൂർണമായും വിജയിച്ചിട്ടുണ്ട്. മൂന്നാർ കയ്യേറ്റതെകുറിച്ച് ചർച്ച ചെയ്യുന്ന ഈ ഘട്ടത്തിൽ ഈ സിനിമയിലെ കയ്യേറ്റത്തെക്കുറിച്ചുള്ള നിലപാട് ഇപ്പോഴുള്ള നേതാക്കൾക്കുള്ള ഒരു താകീതാണ്.

ഏതായാലും സഖാവ് എന്ന സിനിമ സഖാക്കളെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കുന്നതാണ്. അതിനാണ് പാർട്ടി പത്രത്തിൽ പോലും വലിയ പരസ്യം നൽകിയത്. ഇങ്ങനെപോയാൽ കമ്മ്യൂണിസം തകരുമെന്നും, ജങ്ങളിൽനിന്നു അകലുമെന്നും, അത് കൊണ്ട് പഴയകാല നേതാക്കളെ പോലെ നിങ്ങളും മാറണമെന്നും സംവിധയകാൻ ഈ സിനിമയുടെ അവസാനം പറഞ്ഞു വെക്കുന്നു.

 
ലേഖകൻ: മുഹമ്മദ് രിഫാ പി.എം (കാമ്പസ് ഫ്രണ്ട് സംസ്‌ഥാന സെക്രെട്ടറിയാണ്)

Previous ArticleNext Article