Hot, ദേശീയം, പുതിയ വാർത്തകൾ

ഡല്‍ഹിയില്‍ മോഡി തരംഗമല്ല, വോട്ടിംഗ് മെഷീന്‍ തരംഗമെന്ന് ആംആദ്മി

ന്യൂ ഡല്‍ഹി: (www.k-onenews.in) ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുണ്ടായ വമ്പന്‍ ജയം മോഡി തരംഗമല്ല വോട്ടിംഗ് മെഷീന്‍ തരംഗമാണെന്ന് ആംആദ്മി പാര്‍ട്ടി. ബജെപി സര്‍ക്കാരിനെതിരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ക്രമക്കേടാണ് ആംആദ്മി വീണ്ടും ആരോപിക്കുന്നത്. രാജ്യമൊട്ടാകെ വോട്ടിംഗ് മെഷീന്‍ കൃത്രിമത്വത്തിനെതിരെ ശക്തമായ ക്യാമ്പെയ്ന്‍ നടത്തുമെന്ന് ആംആദ്മി പാര്‍ട്ടി പറഞ്ഞു. രാജ്യം ഒന്നടങ്കം ഈ വോട്ടിംഗ് മെഷീന്‍ തരംഗത്തെ കുറിച്ച് ചിന്തിക്കണമെന്നും ആപ് നേതാവ് ഗോപാല്‍ റായ് പറഞ്ഞു.

ബിജെപിയുടെ ഈ മാജിക്കല്‍ വിജയം വോട്ടിംഗ് മെഷീന്‍ തരംഗം മാത്രമാണ്, അല്ലാതെ മോഡി തരംഗമല്ല. രാജ്യമൊന്നടങ്കം ഈ തരംഗത്തില്‍ നിന്ന് രക്ഷപ്പെടുന്നതെങ്ങനെയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഗോപാല്‍ റായ്, ആംആദ്മി പാര്‍ട്ടി

വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ കണ്ടുവന്ന ബിജെപി തരംഗത്തില്‍ ആപ് വോട്ടിംഗ് മെഷീന്‍ ക്രമക്കേട് ചൂണ്ടിക്കാണിച്ചിരുന്നു. പഞ്ചാബ്, ഗോവ നിയമസഭ തെരഞ്ഞെടുപ്പികുളിലും ബിജെപിക്ക് എതിരെ ഈ ആരോപണം ഉന്നയിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഉപദേശകന്റെ ട്വീറ്റ് ഇങ്ങനെ.

10 വര്‍ഷം ഡല്‍ഹി തെരുവുകള്‍ പോലും തൂക്കാതെ തെരഞ്ഞെടുപ്പ് തൂത്തൂവാരുന്നു. മെഷീനുകള്‍ നിങ്ങള്‍ക്കൊപ്പമുളളപ്പോള്‍ മനുഷ്യ മനസിന് എന്ത് പ്രസക്തി.

Previous ArticleNext Article