Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, ദേശീയം, പുതിയ വാർത്തകൾ, രാഷ്ട്രീയം

ഐഎൻഎൽ ദേശീയ എക്സിക്യൂട്ടീവ് യോഗം നീലേശ്വരത്ത് ; ഏപ്രിൽ 30, മെയ്‌ 1 തീയതികളിലായി നളന്ദ റിസോർട്ടിലാണ് യോഗം

നീലേശ്വരം: (www.k-onenews.in)

ഇന്ത്യൻ നാഷണൽ ലീഗ് ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ഏപ്രിൽ 30 ,മേയ് 1 തിയ്യതികളിലായി കാസർകോട് ജില്ലയിലെ നലേശ്വരം നളന്ദ റിസോർട്ടിൽ വെച്ച്‌ നടക്കും.
പന്ത്രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള 50 പ്രതിനിധികൾ പങ്കെടുക്കും.
നിലവിലെ ദേശീയ രാഷ്ട്രീയവും സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളും എക്സിക്യുട്ടീവ് ചർച്ച ചെയ്യും, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാടുകൾ, വർഗീയ ശക്തികളുടെ മുന്നേറ്റം തടയാൻ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ ശക്തിപ്പെടുത്താൻ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും ഏക സിവിൽ കോഡ്, മുത്തലാഖ്, ബാബ്രി മസ്ജിദ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാറിന്റെ ഗൂഡ നീക്കത്തെസമാന ചിന്താഗതിക്കാരു മാ യി ഒന്നിച്ച് നേരിടുന്നതിനെക്കുറിച്ചും തീരുമാനമെടുക്കും, കേരളത്തിലെ എൽ ഡി എഫ് മുന്നണി സർക്കാറിന്റെ പ്രവർത്തനം വിലയിരുത്തും, പാർട്ടിയോടുള്ള എൽ ഡി എഫ് നിലപാടും ഭരണപങ്കാളിത്തവും എക്സിക്യുട്ടീവ് ചർച്ച ചെയ്യും, സംസ്ഥാന തലത്തിൽ പാർട്ടി ശക്തിപെടുത്തുന്നതിന് പ്രവർത്തന രൂപരേഖ ഉണ്ടാക്കും അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫസർ മുഹമ്മദ് സുലൈമാൻ, പി സി കുരീൽ (ഉത്തർ പ്രദേശ്) റാഫി അഹമദ് ഖാൻ, മുസമ്മിൽ ഹുസൈൻ, എസ് സി മഹറൂൽ (ഡൽഹി) റഫീഖ് അഹമദ്(ഹരിയാന) എം ജി കെ നിസാമുദ്ധീൻ, ബഷീർ അഹമദ്,ഡി എം എ നസീർ അഹമദ് (തമിഴ്നാട്) സയ്യദ് സമീറുൽ ഹസ്സൻ ,ഡോക്ടർ ശംസുൽ ലാലം ( ബംഗാൾ) മുഫ്തി സയ്യദ് അബ്ദുൽ റഹിമാൻ (മഹാരാഷ്ട്ര) ഡോക്ടർ മുഹിയുദ്ധീൻ Cജാർ കൺഡ്)അക്ബർ റഫീയുദ്ധീൻ, സയ്യദ് ശാഹുൽ ഹമീദ് (കർണാടക)സയ്യദ് മുഹിയുദ്ധീൻ ഉമൈറി(ആസ്സാം) അഡ്വ ഇക്ബാൽ ഷഫർ, ഡോക്ടർ റിയാസ് അഹമദ് അതീഷ് (ബീഹാർ) മുഹമ്മദ് അമീനുദ്ധീൻ അൻസാരി (തെലുങ്കാന) നാഷണൽ യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് സഫ് റാസ് അഹമദ് ഖാൻ (ബീഹാർ) അഹമദ് ദേവർ കോവിൽ, എസ് എ പുതിയവളപ്പിൽ, പ്രൊഫസർ എ പി അബ്ദുൽ വഹാബ്, എം എം മാഹിൻ ,ഡോക്ടർ അമീൻ ,എം എ ലത്തീഫ്(കേരള) തുടങ്ങിയ നേതാക്കൾ സംബന്ധിക്കുന്നതാണ്.

Previous ArticleNext Article