Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

കുറ്റ്യാടിയിൽ പോലീസ്‌ – ലീഗ്‌ സംഘർഷം; രണ്ട്‌ പോലീസ്‌ വാഹനങ്ങൾ തകർത്തു, പതിനഞ്ചോളം പോലീസുകാർക്ക്‌ പരിക്ക്‌

IMG_7358 IMG_7359 IMG_7360കോഴിക്കോട്‌: (www.k-onenews.in)
കുറ്റ്യാടിക്കടുത്ത്‌ വേളത്ത്‌ പോലീസും മുസ്ലിം ലീഗ്‌ പ്രവർത്തകരും തമ്മിൽ സംഘർഷം. വേളം വട്ടക്കണ്ടിപ്പാറയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം.

‘ഭീകരതയുടെ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക’ എന്ന പ്രമേയത്തിൽ എസ്‌ഡിപിഐ രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണ കാംപയിനിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലം കമ്മറ്റി നടത്തിയ പ്രചാരണ ജാഥയെ തടയുമെന്ന് പ്രഖ്യാപിച്ച്‌ അഞ്ഞൂറോളം ലീഗ്‌ പ്രവർത്തകർ വട്ടക്കണ്ടിപ്പാറയിൽ സംഘടിക്കുകയുയായിരുന്നു. ഇവരെ പോലീസ്‌ വിരട്ടിയോടിച്ചതിനെത്തുടർന്നാണ് അക്രമ സംഭവങ്ങൾ ഉടലെടുത്തത്‌.

സംഘർഷത്തിൽ പേരാമ്പ്ര സിഐയുടേതുൾപ്പെടെ രണ്ട്‌ പോലീസ്‌ വാഹനങ്ങൾ‌ പ്രവർത്തകർ തകർക്കുകയും വയലിലേക്ക്‌ മറിച്ചിടുകയും ചെയ്തു.
അക്രമത്തിൽ നിരവധി പോലീസുകാർക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇവരെ കുറ്റ്യാടി ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേ സമയം മേഖലയിൽ ഒരു വർഷത്തോളമായി എസ്‌ഡിപിഐ പ്രവർത്തകർക്കെതിരെ മുസ്ലിം ലീഗ്‌ അക്രമം അഴിച്ചു വിടുകയാണെന്നും, ഇന്ന് എസ്‌ഡിപിഐ നടത്തിയ ജാഥക്ക്‌ സുരക്ഷയൊരുക്കാൻ വന്ന പോലീസുകാരെ ക്രൂര മർദ്ദനത്തിനിരയാക്കിയ സംഭവം തികച്ചും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കോഴിക്കോട്‌ ജില്ലാ ആക്റ്റിംഗ്‌ പ്രസിഡണ്ട്‌ എംഎ സലീം പറഞ്ഞു. അണികളെ അച്ചടക്കം പഠിപ്പിച്ച്‌ നിലക്കു നിർത്താൻ ലീഗ്‌ നേതൃത്വം തയ്യാറാവണമെന്നും അദ്ധൃഹം കൂട്ടിച്ചേർത്തു.
വേളത്തു നിന്നും ആരംഭിച്ച വാഹന പ്രചാരണ ജാഥ തണ്ണീർ പന്തലിൽ പൊതുയോഗത്തോടെ സമാപിച്ചു. അതേ സമയം, വേളത്ത്‌ പോലീസിനെ ആക്രമിച്ചവർക്കു വേണ്ടിയുള്ള തിരച്ചിൽ പോലീസ്‌ ഊർജ്ജിതമാക്കിയിരിക്കയാണ്.

Previous ArticleNext Article