Hot, കേരളം, പുതിയ വാർത്തകൾ

ഫേസ്‌ബുക്കിലൂടെ പ്രവാചക നിന്ദ; തിരുവല്ല സ്വദേശിയായ ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു.

IMG_7366 IMG_7367 IMG_7368
പത്തനംതിട്ട: (www.k-onenews.in)

സോഷ്യൽ മീഡിയയിലൂടെ പ്രവാചകൻ മുഹമ്മദ്‌ നബിയെ അവഹേളിച്ച്‌ വർഗീയ കലാപത്തിനു ശ്രമിച്ച ബിജെപി പ്രവർത്തകനെതിരെ കേസെടുക്കും.

പത്തനംതിട്ട തിരുവല്ല സ്വദേശിയായ സിനു പരിയാരത്തുമലയിൽ എന്നയാളാണ് ഫേസ്ബുക്കിലൂടെ പ്രവാചകനെ അധിക്ഷേപിച്ചു കൊണ്ടുള്ള പ്രചാരണങ്ങൾ നടത്തിയത്‌. ഇയാളുടെ കമന്റുകളുടെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ഇത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തിരുവനന്തപുരം സ്വദേശി മുഹമ്മദ് കാമിൽ എന്ന വിശ്വാസി സിനുവിനെതിരെ നെയ്യാറ്റിങ്കര ഡിവൈഎസ്‌പി, സിഐ, എസ്‌ഐ എന്നിവർക്ക്‌ രേഖാ മൂലം നൽകിയ പരാതിയെ തുടർന്നാണ് പോലീസ്‌ കേസെടുത്തിരിക്കുന്നത്‌.

സമൂഹ മാധ്യമങ്ങളിലൂടെ മതനിന്ദയും മറ്റു വർഗ്ഗീയ പ്രചാരണങ്ങളും വർദ്ധിച്ചു വരുന്നത്‌ പോലീസ്‌ ഗൗരവത്തോടെയാണ് കാണുന്നത്‌. സമീപ കാലങ്ങളിലായി ഉത്തരേന്ത്യയിൽ ഇത്തരം പ്രചാരണങ്ങൾ വൻ കലാപങ്ങളിലേക്ക്‌ വഴിമാറിയിട്ടുമുണ്ട്‌. രാഷ്ട്രീയ ലക്ഷ്യം മുൻ നിർത്തി കേരളത്തെ ഇത്തരം ഗൂഢശക്തികളുടെ അജണ്ടകൾക്ക്‌ വിട്ടു കൊടുക്കരുതെന്നാണ് സോഷ്യൽമീഡിയയിലൂടെ പലരും അഭിപ്രായപ്പെടുന്നത്‌. എന്നാല്‍ താൻ ഇങ്ങനെ ഒരു കമന്റ് താന്‍ ഇട്ടിട്ടില്ല എന്നും ഇത് കൃത്രിമമായി ഉണ്ടാക്കിയ സ്ക്രീൻഷോട്ട് ആണെന്നുമാണ് സിനു പറയുന്നത്‌.

സമൂഹത്തിൽ ഛിദ്രതയുണ്ടാക്കുകയും മതേതര സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന ഇത്തരം കമന്റുകള്‍ സിനുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായോ എന്ന് സൈബര്‍ സെല്ലിന് കൈമാറി അന്വേഷിക്കുമെന്നും, തെളിഞ്ഞാൽ ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്നും പരാതിക്കാരന് ഡിവൈഎസ്‌പി ഉറപ്പ് നൽകിയിട്ടുണ്ട്.

Previous ArticleNext Article