Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ, വേര്‍പാട്

മുൻ ഹൊസ്‌ദുർഗ്‌ എംഎൽഎ പള്ളിപ്രം ബാലൻ അന്തരിച്ചു

IMG_7373

കാഞ്ഞങ്ങാട്‌:(www.k-onenews.in)

മുതിർന്ന സിപിഐ നേതാവും ഹൊസ്ദുര്‍ഗ് മുന്‍ എംഎല്‍എയുമായിരുന്ന പള്ളിപ്രം ബാലന്‍ (78) അന്തരിച്ചു.
കണ്ണൂർ എകെജി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

2006 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഹൊസ്ദുർഗ്ഗ്‌ മണ്ഡലത്തില്‍ നിന്നും സി പി ഐ സ്ഥാനാര്‍ത്ഥിയായി ഇദ്ധേഹം വിജയിച്ചത്‌.
എ പുഷ്പയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടിലെത്തിച്ചതിനു ശേഷം ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ കണ്ണൂര്‍ സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ പൊതുദര്‍ശനത്തിനു വെക്കും.

വൈകുന്നേരം നാല് മണിക്ക് പയ്യാമ്പലം ബീച്ചിൽ സംസ്‌കരിക്കും.

Previous ArticleNext Article