Hot, ടെക്‌നോളജി

വില്‍പ്പനയില്‍ ആപ്പിളിനെ പിന്തള്ളി സാംസങ്; 2.8 കോടിയുടെ മേധാവിത്വം!

(www.k-onenews.in) ഗ്യാലക്‌സി നോട്ട് 7 പരാജയമായിരുന്നെങ്കിലും ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ കിംഗ്‌മേക്കറായി സാംസങ്. ലോകത്തെ അഞ്ച് മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുടെ ഐഡിസി പട്ടികയില്‍ സാംസങ് ആണ് ഒന്നാം സ്ഥാനത്ത്. 2017ലെ ആദ്യ പാദത്തില്‍ ആഗോള വ്യാപകമായി സാംസങ് 8 കോടിയോളം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചു. മാര്‍ക്കറ്റ് ഷെയറിന്റെ 23 ശതമാനവും കയ്യടക്കി വെച്ചിരിക്കുന്നു. അവസാന പാദത്തില്‍ 7.75 കോടി ഡിവൈസുകളാണ് സാംസങ് വിറ്റഴിച്ചിരുന്നത്.

വില്‍പ്പന കണക്കില്‍ ആപ്പിളാണ് സാംസങ്ങിന് പിന്നില്‍. 2017 ആദ്യ പാദത്തില്‍ ആപ്പിള്‍ 5.16 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചു. അവസാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2.67 കോടിയുടെ കുറവ്. 2016ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യമായ നഷ്ടം ഉണ്ടായിട്ടില്ലെങ്കിലും ആപ്പിളിന്റെ മാര്‍ക്കറ്റ് ഷെയര്‍ ക്രമാനുഗതമായി കുറയുന്നുവെന്നാണ് ഐഡിസി റിപ്പോര്‍ട്ട്.

2017ലെ ആദ്യ പാദത്തില്‍ ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി 4.3 ശതമാനം വളര്‍ച്ച കൈവരിച്ചു. 3.6 ശതമാനമായിരുന്നു ഐഡിസിയുടെ മുന്‍ പ്രവചനം. ഈ വര്‍ഷം ആദ്യ പാദത്തില്‍ ലോകവ്യാപകമായി 34.74 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിഞ്ഞുവെന്നും ഐഡിസി പറയുന്നു.

Huawei, ഒപ്പോ, വിവോ എന്നീ കമ്പനികളാണ് ഐഡിസി പട്ടികയില്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ആദ്യ പാദത്തില്‍ Huawei 3.42 കോടി സ്മാര്‍ട്ട്‌ഫോണുകളും, ഒപ്പോ 2.56 കോടിയും വിവോ 1.81 കോടിയും വിറ്റഴിച്ചു.

 ഐഡിസി റിപ്പോര്‍ട്ട് 
ഐഡിസി റിപ്പോര്‍ട്ട് 
Previous ArticleNext Article