Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

‘സംതൃപ്ത കുടുംബത്തിന് ഇസ്ലാമിക ശരീഅത്ത്’; ജമാഅത്തെ ഇസ്ലാമി കാസർഗോഡ്‌ ജില്ലാ സംഗമം പ്രൊഫ.മുഹമ്മദ് സുലൈമാന്‍ നാളെ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.k-onenews.in
‘സംതൃപ്ത കുടുംബത്തിന് ഇസ്ലാമിക ശരീഅത്ത്’ എന്ന പ്രമേയത്തില്‍ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ദേശീയ കാമ്പയിന്റെ ഭാഗമായുള്ള കാസർഗോഡ്‌ ജില്ലാ സംഗമം ഇന്ത്യൻ നാഷണൽ ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടും ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ്‌ അംഗവുമായ‌ പ്രൊഫസർ മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്യും.

മെയ് ഒന്നിന് രാവിലെ ഒൻപതരയോടെ കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കുന്ന സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിക്കും. മാലിക്ക് ദീനാര്‍ ഇസ്ലാമിക്ക് അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, മുസ്ലിം ലീഗ്‌ ജില്ലാ സെക്രട്ടറി എം സി ഖമറുദ്ദീന്‍, സിപിഎം നേതാവ്‌ വി പി പി മുസ്തഫ, സഹീദ് എലങ്കമല്‍, അഷ്റഫ് ബായാര്‍ തുടങ്ങിയവർ പ്രസംഗിക്കും.

Previous ArticleNext Article