കായികം, ജില്ലാ വാര്‍ത്തകള്‍

എരിയാൽ പ്രീമിയർ ലീഗ് ഇന്ന്

എരിയാൽ: (www.k-onenews.in) ഇ വൈ സി സി എരിയാൽ അവതരിപ്പിക്കുന്ന എരിയാൽ പ്രീമിയർ ലീഗ് സീസൺ 4 ഇന്ന് വൈകുന്നേരം 4 മണിക്ക് വിളംബര ജാഥയോടു കൂടി തുടക്കം കുറിക്കും. എല്ലാ വർഷത്തിൽ നിന്നും വ്യത്തസ്ഥമായി 12 ഫ്രാൻഞ്ചൈസിക്കു കീഴിൽ ടീമുകൾ അണിനിരക്കും.
അമാൻ സ്പൈക്കിന്റെ ഉടമസ്ഥതയിലുള്ള “സ്പൈക്ക് ഫയിറ്റേഴ്‌സ്”, സമീർ എംകോയുടെ ഉടമസ്ഥതയിലുള്ള “ഒഫൻഡർസ് എരിയാൽ”, ജീലാനിയുടെ ഉടമസ്ഥതയിലുള്ള “എച് എസ് സൂപ്പർസ്റ്റാർസ്‌”, നവാസിന്റെ ഉടമസ്ഥതയിലുള്ള “ഫാന്നാൻ വേരിയർസ്”, നിസാറിന്റെ ഉടമസ്ഥതയിലുള്ള “കരിബിയൻസ് എരിയാൽ”, ഖലീലിന്റെ ഉടമസ്ഥതയിലുള്ള “റിയൽ ചാമ്പ്യൻസ്”, അസീസിന്റെ ഉടമസ്ഥതയിലുള്ള “ടക്കാർ ലയൺസ്‌”, റഹീമിന്റെ ഉടമസ്ഥതയിലുള്ള “റൈസിംഗ് സ്റ്റാർസ്”, റിയാസിന്റെ ഉടമസ്ഥതയിലുള്ള “അസ്‌മാൻസ് ബ്ലാസ്റ്റേഴ്‌സ്”, സുഹീറിന്റെ ഉടമസ്ഥതയിലുള്ള “7-ഹിറ്റെർസ്”, അസീസ് മല്ലത്തിന്റെ ഉടമസ്ഥതയിലുള്ള “ബോൾ ബേണേഴ്സ്”, സെജുവിന്റെ ഉടമസ്ഥതയിലുള്ള “ടീം ഔട്ട്‌ സൈഡർസ്” എന്നീ 12 ടീമുകൾ കൊമ്പ്കോർക്കും.

കാസറഗോഡ് ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ഹാരിസ് ചൂരി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ എരിയാലിന്റെ വോളിബോൾ ഇതിഹാസം ലത്തീഫ് എരിയലിനെ 8 ദേശിയ അന്താരാഷ്ട്ര റാലി ചാംപ്യൻഷിപ് ജേതാവ് മൂസ ഷരീഫ് ആദരിക്കും, സമാപന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ കാസറഗോഡ് ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ സെക്രട്ടറി നൗഫൽ തളങ്കര സമ്മാനദാനം നിർവ്വഹിക്കും.

Previous ArticleNext Article