Hot, ടെക്‌നോളജി, പുതിയ വാർത്തകൾ

എന്റെ കമ്പ്യൂട്ടർ അപകടത്തിലാണോ? ആഗോള സൈബർ ആക്രമണം എടുക്കേണ്ട മുൻകരുതലുകൾ

cyber attack

(www.k-onenews.in) 150 രാഷ്ട്രങ്ങളില്‍ പടര്‍ന്നു പിടിച്ച വൻ സൈബര്‍ ആക്രമണത്തിന് ഇരയായത് ഏഷ്യൻ രാജ്യങ്ങളും. ചൈനയും ഇന്തോനേഷ്യയും അടക്കമുള്ള പല സ്ഥലങ്ങളിൽ നിന്നും വരുന്ന റിപ്പോർട്ടുകളനുസരിച്ച് വിവിധ സ്ഥാപനങ്ങൾ അക്രമിക്കപ്പെട്ടിട്ടുണ്ട്.

കമ്പ്യൂട്ടര്‍ തുറക്കാന്‍ മോചനദ്രവ്യം വേണമെന്ന് ആവശ്യപ്പെട്ട് സന്ദേശം വരുന്ന അപകടകരമായ വൈറസാണ് റാന്‍സംവെയര്‍. പണം എവിടെ നിക്ഷേപിക്കണമെന്നും അറിയിച്ചിട്ടുണ്ടാകും. അടക്കാത്ത പക്ഷം കമ്പ്യൂട്ടറുകള്‍ തുറക്കാനാവില്ല.

പ്രധാനമായും ഗവണ്മെന്റ് സ്ഥാപനങ്ങളും കോർപ്പറേറ്റ് കമ്പനികളുമാണ് ആക്രമണത്തിന് ഇരയായിട്ടുള്ളത്. പക്ഷെ നിങ്ങൾ വിൻഡോസ് ഉപയോഗിക്കുന്നുവെങ്കിൽ നിങ്ങളും ആക്രമണത്തിന് ഇരയാവാൻ സാധ്യതയുണ്ടെന്ന് വിദഗ്ദർ പറയുന്നു.

ഈയവസരത്തിൽ നിർബന്ധമായും എടുക്കേണ്ട മുൻകരുതൽ ആണ് ഇവ:

* പരിചയമില്ലാത്ത ഐ.ഡികളില്‍ നിന്ന് വരുന്ന ഇ-മെയിലുകള്‍ തുറക്കരുത്.
സംശയാസ്പദമായ ഇമെയിലുകൾ കണ്ടാൽ അയച്ച ഇമെയിൽ ഐഡിയെക്കുറിച്ചും കമ്പനിയെ കുറിച്ചും ഗൂഗിൾ സെർച്ച് ചെയുക. വല്ല വ്യാജ പദ്ധതിയാണെങ്കിൽ ഇങ്ങനെ പെട്ടെന്ന് കണ്ടു പിടിക്കാൻ സാധിക്കും. പിന്നെ അവരുടെ കമ്പനി ഏത് വെബ്സൈറ്റ് സന്ദർശിക്കുക. യഥാർത്ഥ കമ്പനിയുടെ വെബ്സ്റ്റിൽ പോയി കോൺടാക്ട് എടുത്ത് അവരെ ബന്ധപ്പെടുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങൾക്ക് കമ്പനിയെ അറിയിക്കുന്നതിലൂടെ മറ്റുള്ളവരെയും രക്ഷിക്കാനാകും.

* ഓപറേറ്റിങ് സിസ്റ്റം (ഒ.എസ്), സെര്‍ച്ച് എഞ്ചിന്‍ ബ്രൗസറുകള്‍ തുടങ്ങിയവ അപ്‌ഡേറ്റ് ചെയ്യുക. പരമാവധി പ്രൈവറ്റ് ബ്രൗസിങ് ഓപ്‌ഷൻ ഉപയോഗിക്കുക. അത് പോലെ തന്നെ ഒപേറ, ഫയർഫോക്സ് തുടങ്ങിയ കുറച്ചു കൂടി സുരക്ഷിതമായ ബ്രൗസറുകൾ ഉപയോഗിക്കുക.

* മികച്ച ആന്റി വൈറസ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. വിശ്വാസ്യത ഇല്ലാത്ത തേർഡ് പാർട്ടി അപ്പുകൾക്കോ സോഫ്റ്റ്‌വെയറുകൾക്കോ ഒരിക്കലും പെർമിഷൻ കൊടുക്കാതിരിക്കുക.

* ബാങ്ക് ഡീറ്റെയിൽസ് പോലോത്ത സുപ്രധാനമായ വിവരങ്ങൾ അക്സസ്സ് ചെയ്ത ശേഷം ലോഗ് ഔട്ട് ചെയ്തു എന്ന് ഉറപ്പ് വരുത്തുക. അത് പോലെ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ഉപയോഗം കഴിഞ്ഞാൽ ലോഗ് ഔട്ട് ചെയ്യുക. ഫേസ്ബുക് പ്രൈവസി സെറ്റിങ്സിൽ പോയി എല്ലാ ഡിവൈസുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്തു എന്ന് ഉറപ്പ് വരുത്തുക.

* ഡാറ്റകള്‍ ബാക്കപ്പ് ചെയ്തുവെക്കുക. ക്ലൗഡ് സര്‍വറുകള്‍ ഇതിനായി ഉപയോഗപ്പെടുത്താം.

* ടോറന്റ് വഴിയുള്ള ഡൗണ്‍ലോഡിങ് ശ്രദ്ധിക്കുക. അത് പോലെ തന്നെ അപരിചിതരുമായി ചാറ്റ് ചെയ്യുകയോ ഇമെയിൽ വഴി ആശയവിനിമയം നടത്തുകയോ ചെയ്യാതിരിക്കുക.

Previous ArticleNext Article