Hot, കായികം, പുതിയ വാർത്തകൾ

ലാലിഗ റയല്‍ മാഡ്രിഡ് ചാമ്പ്യൻസ്; സിദാനും കൂട്ടരും നേടുന്നത് 33 ആം കിരീടം

real madrid laliga champions

(www.k-onenews.in) കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും വിരാമമിട്ട് റിയൽ മാഡ്രിഡ് വീണ്ടും ലാലിഗ കിരീടം ചൂടി. മലാഗയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് ലോസ് ബ്ലാൻകോസ് കപ്പിൽ മുത്തമിട്ടത്. റൊണാൾഡോയും ബെൻസിമയും റിയലിന് വേണ്ടി സ്കോർ ചെയ്തു. 2012 ന് ശേഷമുള്ള ആദ്യ കിരീട നേട്ടമാണിത്.

മെസ്സിയുടെ ഇരട്ട ഗോളിൽ ഈബറിനെ തോൽപിച്ചെങ്കിലും ബാഴ്‌സലോണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

റിയൽ മാഡ്രിഡിന്റെ 33 ആം കിരീട നേട്ടമാണിത്. റിയൽ മാഡ്രിഡ് കോച്ചായി സിദാൻ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ കിരീടമാണിത്. 2012 ൽ ജോസ് മൊറീഞ്ഞോക്ക് കീഴിൽ നേടിയതായിരുന്നു റിയാലിന്റെ അവസാന കിരീടം.

കളിയുടെ തുടക്കത്തിൽ തന്നെ മലാഗക്കെതിരെയുള്ള ആദ്യ ഗോൾ നേടിയത് റൊണാൾഡോയാണ്. രണ്ടാമത്തേത് ആദ്യ പകുതിക്ക് ശേഷം കരിം ബെൻസേമയും.

ഈബറുമായുള്ള കളിയിൽ 2 – 0  പിറകിൽ നിന്ന ശേഷമാണ് ബാഴ്സ 4 – 2 ന് തിരിച്ചു വന്നത്. ബാഴ്സയുടെ പഴയ വിജയത്തിലും മെസ്സി രണ്ട് ഗോളുകൾ അടിച്ചു എന്നതാണ് കാറ്റാലൻ ഫാൻസിന് ആശ്വസിക്കാൻ വക നൽകുന്ന കാര്യം.

Previous ArticleNext Article