കായികം, ജില്ലാ വാര്‍ത്തകള്‍

അഭിജിത് ദേശീയ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലേക്ക് 

കാസറഗോഡ്: (www.k-onenews.in) ആന്ധ്രയിൽ  മെയ്  അവസാനവാരം ആരംഭിക്കുന്ന ദേശീയ ക്രിക്കറ്റ്  അക്കാദമി  ക്യാമ്പിലേക്ക് കാസറഗോഡ്  ജില്ലാ ക്രിക്കറ്റ്  അണ്ടർ 19 ഉപനായകനും  വയനാട്  കെസിഎ  ക്രിക്കറ്റ് അക്കാദമി  വിദ്യാർത്ഥിയുമായ  അഭിജിത്  തെരഞ്ഞെടുക്കപ്പെട്ടു 2016 ൽ ഷിമോഗയിൽ  നടന്ന  അണ്ടർ 16 ക്രിക്കറ്റ്  മത്സരങ്ങളിലെ  മികച്ച ആൾറൗണ്ടർ  പ്രകടനത്തിന്റെ  അടിസ്ഥാനത്തിലാണ് ക്യാമ്പിലേക്ക്  യോഗ്യത നേടിയത്. നിലവിൽ വയനാട്  ക്രിക്കറ്റ് അക്കാദമിയിലെ 10ാം ക്ലാസ്  വിദ്യാർത്ഥിയായ  അഭിജിത് നീലേശ്വരം സ്വദേശിയാണ്. ദേശീയ ക്രിക്കറ്റ്  അക്കാദമി ക്യാമ്പിലേക്ക്  തെരെഞ്ഞെടുക്കപ്പെട്ട  അഭിജിത്തിനെ  ജില്ലാ  ക്രിക്കറ്റ് അസോസിയേഷൻ അഭിനന്ദിച്ചു.
Previous ArticleNext Article