നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപ്പ് വര്‍ഷത്തെ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി.
കാസര്‍കോട് നഗരസഭ, കാസര്‍കോട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകള്‍  മടിക്കൈ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്.
മടിക്കൈ ഗ്രാമപഞ്ചായത്ത് വികസന വിടവുകള്‍ നികത്തി നൂതന പദ്ധതികളാണ് അവതരിപ്പിച്ചത്. ഫല സമൃദ്ധമായ ഗ്രാമം തേനൂറും തേന്‍വരിക്ക, വനിത ലെന്റിംഗ് ലൈബ്രറി, ഞാനും എന്റെ മലയാളവും, ടൂറിസം ഡി പി ആര്‍ തയ്യാറാക്കല്‍, അന്നപൂര്‍ണ്ണ നെല്‍വിത്ത് ഗ്രാമം, മിനി റൈസ് മില്‍ തുടങ്ങി വിവിധങ്ങളായ നൂതന പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കാസര്‍കോട് നഗരസഭയില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് വേണ്ടി നഗരസഭ നെല്‍ക്കള പട്ടിക വര്‍ഗ്ഗ കോളനിയില്‍ നടപ്പാത നിര്‍മ്മാണം, പൊതു കിണറുകളുടെ സംരക്ഷണ പ്രവൃത്തി, ഡ്രൈനേജ് നിര്‍മ്മാണം, പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ഭവന പുനരുദ്ധാരണം, നെല്‍ക്കള പട്ടികവര്‍ഗ്ഗ കോളനിയില്‍ സംരക്ഷണ ഭിത്തി, പട്ടികജാതി കോളനിയില്‍ കിണര്‍ റീചാര്‍ജ്ജിംഗ് തുടങ്ങിയ പദ്ധതികള്‍ ആണ് അവതരിപ്പിച്ചത്.
തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വനിതാ ഹോട്ടലുകള്‍, സ്ത്രീകള്‍ക്ക് മാത്രമായി സ്വയം തൊഴില്‍ ആരംഭിക്കും. സ്‌നേഹിത കോളിങ് ബെല്‍ മെഡിക്കല്‍ ക്യാമ്പ്, ഷീലോഡ്ജ് നിര്‍മ്മാണം തുടങ്ങിയവയാണ് കാസര്‍കോട് നഗരസഭ സ്ത്രീകള്‍ക്കായി മുന്നോട്ട് വെയ്ക്കുന്ന മറ്റ് പദ്ധതികള്‍.
ബഡ്‌സ് സ്‌കൂള്‍ നടത്തിപ്പ്, സ്‌കോളര്‍ഷിപ്പ് വിതരണം, സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍, ശ്രവണോപകരണ വിതരണം, വീല്‍ചെയര്‍ വിതരണം തുടങ്ങിയവയാണ് ഭിന്നശേഷിക്കാര്‍ക്കായി ഏറ്റെടുത്ത പദ്ധതികള്‍.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വികസന വിഷയങ്ങളില്‍ എല്ലാ മേഖലകളേയും പരിഗണിച്ചാണ് പദ്ധതികള്‍ അവതരിപ്പിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനി കമ്മ്യൂണിറ്റി ഹാളുകളില്‍ ലൈബ്രറി സംവിധാനം, ഊരുത്സവം, അംഗന്‍വാടികളില്‍ പച്ചക്കറികൃഷി, എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തില്‍ ഇത്തവണ മുന്നോട്ടുവയ്ക്കുന്ന നൂതന പദ്ധതികള്‍, അംഗനവാടി പോഷകവാടി ഡയാലിസിസ് സെന്റര്‍, ബ്ലോക്ക് മൊബൈല്‍ വെറ്റിനറി ക്ലിനിക്, വനിതാ വ്യായാമ കേന്ദ്രങ്ങള്‍, പാടശേഖരങ്ങള്‍ക്ക് ജലസേചന സംവിധാനം, എന്നിവയാണ് മാതൃക പദ്ധതികള്‍.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വനിതാ സംരംഭകര്‍ക്ക് സബ്‌സിഡി, പുത്തരിയടുക്കയില്‍ വനിത സ്വയം തൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങിയ പദ്ധതികള്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, മുച്ചക്ര വാഹനം ഇവയാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള പദ്ധതികള്‍. ലൈഫ് ഭവന പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി, കോളനിയിലേക്ക് ഉള്ള റോഡ്  നിര്‍മ്മാണം കോളനി പാര്‍ശ്വഭിത്തി സംരക്ഷണം തുടങ്ങിയവയാണ് പിന്നോക്ക വിഭാഗത്തിനായുള്ള പദ്ധതികള്‍.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജില്ലാ പ്ലാനിങ് ഓഫീസര്‍ എ എസ് മായ, സര്‍ക്കാര്‍ നോമിനി അഡ്വ. സി. രാമചന്ദ്രന്‍, ഡി.പി.സി അംഗങ്ങളായ ഷാനവാസ് പാദുര്‍ അഡ്വ.എസ്.എന്‍. സരിത, കെ. ശകുന്തള,  ജാസ്മിന്‍ കബീര്‍, ഗോള്‍ഡന്‍ അബ്ദുല്‍റഹ്‌മാന്‍,  നജ്മ റാഫി, വി.വി രമേശന്‍, കെ.പി വത്സലന്‍, ആര്‍ റീത്ത, ജോമോന്‍ ജോസ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നാല് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് കൂടിജില്ലാ ആസൂത്രണ സമിതി അംഗീകാരംനാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപ്പ് വര്‍ഷത്തെ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി.കാസര്‍കോട് നഗരസഭ, കാസര്‍കോട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകള്‍ മടിക്കൈ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്.മടിക്കൈ ഗ്രാമപഞ്ചായത്ത് വികസന വിടവുകള്‍ നികത്തി നൂതന പദ്ധതികളാണ് അവതരിപ്പിച്ചത്. ഫല സമൃദ്ധമായ ഗ്രാമം തേനൂറും തേന്‍വരിക്ക, വനിത ലെന്റിംഗ് ലൈബ്രറി, ഞാനും എന്റെ മലയാളവും, ടൂറിസം ഡി പി ആര്‍ തയ്യാറാക്കല്‍, അന്നപൂര്‍ണ്ണ നെല്‍വിത്ത് ഗ്രാമം, മിനി റൈസ് മില്‍ തുടങ്ങി വിവിധങ്ങളായ നൂതന പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.കാസര്‍കോട് നഗരസഭയില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് വേണ്ടി നഗരസഭ നെല്‍ക്കള പട്ടിക വര്‍ഗ്ഗ കോളനിയില്‍ നടപ്പാത നിര്‍മ്മാണം, പൊതു കിണറുകളുടെ സംരക്ഷണ പ്രവൃത്തി, ഡ്രൈനേജ് നിര്‍മ്മാണം, പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ഭവന പുനരുദ്ധാരണം, നെല്‍ക്കള പട്ടികവര്‍ഗ്ഗ കോളനിയില്‍ സംരക്ഷണ ഭിത്തി, പട്ടികജാതി കോളനിയില്‍ കിണര്‍ റീചാര്‍ജ്ജിംഗ് തുടങ്ങിയ പദ്ധതികള്‍ ആണ് അവതരിപ്പിച്ചത്.തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വനിതാ ഹോട്ടലുകള്‍, സ്ത്രീകള്‍ക്ക് മാത്രമായി സ്വയം തൊഴില്‍ ആരംഭിക്കും. സ്‌നേഹിത കോളിങ് ബെല്‍ മെഡിക്കല്‍ ക്യാമ്പ്, ഷീലോഡ്ജ് നിര്‍മ്മാണം തുടങ്ങിയവയാണ് കാസര്‍കോട് നഗരസഭ സ്ത്രീകള്‍ക്കായി മുന്നോട്ട് വെയ്ക്കുന്ന മറ്റ് പദ്ധതികള്‍.ബഡ്‌സ് സ്‌കൂള്‍ നടത്തിപ്പ്, സ്‌കോളര്‍ഷിപ്പ് വിതരണം, സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍, ശ്രവണോപകരണ വിതരണം, വീല്‍ചെയര്‍ വിതരണം തുടങ്ങിയവയാണ് ഭിന്നശേഷിക്കാര്‍ക്കായി ഏറ്റെടുത്ത പദ്ധതികള്‍.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വികസന വിഷയങ്ങളില്‍ എല്ലാ മേഖലകളേയും പരിഗണിച്ചാണ് പദ്ധതികള്‍ അവതരിപ്പിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനി കമ്മ്യൂണിറ്റി ഹാളുകളില്‍ ലൈബ്രറി സംവിധാനം, ഊരുത്സവം, അംഗന്‍വാടികളില്‍ പച്ചക്കറികൃഷി, എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തില്‍ ഇത്തവണ മുന്നോട്ടുവയ്ക്കുന്ന നൂതന പദ്ധതികള്‍, അംഗനവാടി പോഷകവാടി ഡയാലിസിസ് സെന്റര്‍, ബ്ലോക്ക് മൊബൈല്‍ വെറ്റിനറി ക്ലിനിക്, വനിതാ വ്യായാമ കേന്ദ്രങ്ങള്‍, പാടശേഖരങ്ങള്‍ക്ക് ജലസേചന സംവിധാനം, എന്നിവയാണ് മാതൃക പദ്ധതികള്‍.കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വനിതാ സംരംഭകര്‍ക്ക് സബ്‌സിഡി, പുത്തരിയടുക്കയില്‍ വനിത സ്വയം തൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങിയ പദ്ധതികള്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, മുച്ചക്ര വാഹനം ഇവയാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള പദ്ധതികള്‍. ലൈഫ് ഭവന പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി, കോളനിയിലേക്ക് ഉള്ള റോഡ് നിര്‍മ്മാണം കോളനി പാര്‍ശ്വഭിത്തി സംരക്ഷണം തുടങ്ങിയവയാണ് പിന്നോക്ക വിഭാഗത്തിനായുള്ള പദ്ധതികള്‍.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജില്ലാ പ്ലാനിങ് ഓഫീസര്‍ എ എസ് മായ, സര്‍ക്കാര്‍ നോമിനി അഡ്വ. സി. രാമചന്ദ്രന്‍, ഡി.പി.സി അംഗങ്ങളായ ഷാനവാസ് പാദുര്‍ അഡ്വ.എസ്.എന്‍. സരിത, കെ. ശകുന്തള, ജാസ്മിന്‍ കബീര്‍, ഗോള്‍ഡന്‍ അബ്ദുല്‍റഹ്‌മാന്‍, നജ്മ റാഫി, വി.വി രമേശന്‍, കെ.പി വത്സലന്‍, ആര്‍ റീത്ത, ജോമോന്‍ ജോസ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.