ന്യൂഡൽഹി : വളരെ തന്ത്രപ്രധാനമായ ഒരു മേഖലയാണ് ടെലികോം. ടെലികോം വിപണിയിൽ ബിഎസ്എൻഎല്ലിന്‍റെ സാന്നിധ്യം ഒരു മാർക്കറ്റ് ബാലൻസറായി പ്രവർത്തിക്കുന്നു. ഗ്രാമീണ മേഖലകളിൽ ടെലികോം സേവനങ്ങൾ വ്യാപിപ്പിക്കുന്നതിലും തദ്ദേശീയ സാങ്കേതിക വിദ്യയുടെ വികസനത്തിലും ദുരന്ത നിവാരണത്തിലും ബിഎസ്എൻഎൽ നിർണായക പങ്ക് വഹിക്കുന്നു.

ബിഎസ്എൻഎല്ലിനെ സാമ്പത്തികമായി ലാഭകരമാക്കുന്നതിന് 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.

ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ (ബിബിഎൻഎൽ) ബിഎസ്എൻഎല്ലുമായി ലയിപ്പിച്ച് ബിഎസ്എൻഎൽ സേവനങ്ങൾ നവീകരിക്കുന്നതിനും സ്പെക്ട്രം അനുവദിക്കുന്നതിനും ബാലൻസ് ഷീറ്റിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും ഫൈബർ ശൃംഖല വർദ്ധിപ്പിക്കുന്നതിനും പുതിയ മൂലധനം നിക്ഷേപിക്കുന്നതിനു മന്ത്രിസഭ അംഗീകാരം നൽകി.