തിരുവനന്തപുരം: കണ്ണൂരിൽ മാധ്യമപ്രവർത്തകനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബന്ധു നടത്തിയ വധഭീഷണിയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാത്തത് വാട്സാപ്പ് വഴിയുള്ള ഭീഷണിയുടെ പേരിലാണെന്ന് മുഖ്യമന്ത്രി.

ഭീഷണിയെക്കുറിച്ച് ലഭിച്ച പരാതി പരിശോധിച്ചപ്പോൾ വാട്സാപ്പ് വഴി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാനാകൂവെന്ന് പരാതിക്കാരനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.