പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി ആദിവാസി യുവാവ് മധുവിന്റെ വധക്കേസിൽ വീണ്ടും കൂറുമാറ്റം. കേസിലെ പതിനേഴാം സാക്ഷിയായ കെ.സി ജോളിയാണ് മണ്ണാർക്കാട് കോടതിയിൽ മൊഴി മാറ്റിയത്. സംഭവസമയത്ത് മുക്കാലിയിൽ പെട്ടിക്കട നടത്തിയിരുന്ന ജോളി മധുവിനെ കണ്ടിട്ടില്ലെന്നും പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പറഞ്ഞു. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഏഴായി.