ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിനോട് സോണിയ ഗാന്ധി പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു. സോണിയയെ ഇന്ന് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. ഇതുവരെ 11 മണിക്കൂറോളം സോണിയ ഗാന്ധിയെ ഇഡി സംഘം ചോദ്യം ചെയ്തിട്ടുണ്ട്.

പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പമാണ് സോണിയാ ഗാന്ധി ഇഡി ഓഫീസിലെത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് സോണിയയെ ചോദ്യം ചെയ്യുന്നത്. ഒരാഴ്ച മുമ്പാണ് സോണിയയെ ഇഡി ആദ്യം ചോദ്യം ചെയ്തത്. ഇഡിയുടെ നടപടികൾക്കെതിരെ വലിയ പ്രതിഷേധമാണ് കോൺഗ്രസ്‌ നടത്തുന്നത്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 55 ചോദ്യങ്ങളാണ് സോണിയ ഗാന്ധിയോട് ചോദിച്ചതെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയോട് ചോദിച്ച അതേ ചോദ്യങ്ങളാണ് സോണിയ ഗാന്ധിയോടും ചോദിച്ചത്.