ഡൽഹി: 2020ൽ രാജ്യത്തുണ്ടായ 3.66 ലക്ഷം റോഡപകടങ്ങളിൽ 1,31,714 പേർ മരിച്ചതായി കേന്ദ്ര റോഡ് ഗതാഗത സഹമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വിവിധ റോഡപകടങ്ങളിൽ 3,48,279 പേർക്ക് പരിക്കേറ്റതായും മന്ത്രി പാർലമെന്‍റിനെ അറിയിച്ചു.

2019ൽ 4,51,361 പേർക്കാണ് ഇന്ത്യയിൽ റോഡപകടങ്ങളിൽ പരിക്കേറ്റത്. ആകെ അപകടങ്ങളുടെ എണ്ണം 4,49,002 ആണെന്നും ഗഡ്കരി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. വിവിധ സേവനങ്ങളെ അടിസ്ഥാനമാക്കി, റോഡ് സുരക്ഷ പ്രശ്‌നം പരിഹരിക്കുന്നതിന് റോഡ് മന്ത്രാലയം ഒരു ബഹുമുഖ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

കൊവിഡ് കാരണം ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കാലതാമസമുണ്ടായി. നഷ്ടം നികത്താനും ഹൈവേ നിർമ്മാണത്തിന്‍റെ വേഗത വീണ്ടെടുക്കാനും സർക്കാർ ആത്മനിർഭർ ഭാരതിന് കീഴിൽ 3 മുതൽ 9 മാസം വരെ സമയം നീട്ടിയതായി അദ്ദേഹം പറഞ്ഞു. പണമൊഴുക്ക് ഉറപ്പാക്കുന്നതിന് ഫണ്ട് അനുവദിക്കൽ, കരാർ വ്യവസ്ഥകളിൽ ഇളവ് തുടങ്ങിയ നടപടികൾ സ്വീകരിച്ചു.