പെരുമ്പാവൂര്‍: പെരുമ്പാവൂർ വളയന്‍ചിറങ്ങരയില്‍ ഇരുനില വീടിന്‍റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്ന് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. 13 വയസുകാരനാണ് മരിച്ചത്. മധ്യവയസ്‌കനായ ഒരാള്‍ക്കാണ് പരിക്കേറ്റത്. സൗത്ത് പരിത്തേലിപ്പടി കാവില്‍തോട്ടം ഇല്ലമാണ് പുലര്‍ച്ചെ ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നത്. സംഭവസമയത്ത് ഏഴുപേരാണ് വീട്ടിലുണ്ടായിരുന്നത്. താഴത്തെ നിലയിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.